തിരുവനന്തപുരം: രാജ്യസഭ എംപിയായി സ്ഥാനമേറ്റ ആദ്യദിനം തന്നെ താന്‍ സമരമുഖത്താണെന്ന് വ്യക്തമാക്കി സിപിഎം എംപി എ.എ.റഹീം. വിലക്കയറ്റത്തിനും ഇന്ധനവില വര്‍ധനവിനും എതിരായി ആയിരുന്നു സമരം. ഇന്ധന വിലവര്‍ദ്ധനവിലും വിലക്കയറ്റത്തിലും പ്രതിപക്ഷ ശബ്ദം കേള്‍ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പാര്‍ലമെന്റിലെ ആദ്യ ദിനം തന്നെ സമര ദിവസം ആയി മാറിയിരുന്നു.ഇന്ധന വിലവര്‍ദ്ധനവിലും വിലക്കയറ്റത്തിലും പ്രതിപക്ഷ ശബ്ദം കേള്‍ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല .
രാജ്യസഭയിലെ വിവിധ പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഇത് സംബന്ധിച്ചു ചര്‍ച്ച ആവശ്യപ്പെട്ട് നല്കിയ നോട്ടീസ് ഏകപക്ഷീയമായി തള്ളിയ സര്‍ക്കാര്‍ നടപടി ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിന്റെ തെളിവാണ് .കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന വികലമായ സാമ്പത്തിക നയത്തിന്റെ ഫലമാണ് ഈ വിലക്കയറ്റം.കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങിയതിന്റെ ഫലമാണ് ഇന്ധന വിലവര്‍ദ്ധനവ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: