തിരുവനന്തപുരം: ബാലപീഡകരെക്കുറിച്ചുള്ള ബോധവല്‍ക്കരണ ഹൃസ്വ ചിത്രത്തിനെതിരെ ഭീഷണിയുമായി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകള്‍. ക്രിസ്ത്യന്‍ സംഘടനയായ കാസ പുറത്തിറക്കിയ ‘മുഹമ്മദ് ദ പോക്സോ ക്രിമിനല്‍’ എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിമിനെതിരെയാണ് മതതീവ്രവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹൃസ്വ ചിത്രം ഇസ്ലാമിനെയും മുസ്ലീംങ്ങളെയും ലക്ഷ്യമിട്ടാണെന്നും പ്രവാചകന് മുഹമ്മദ് നബിയെ അപമാനിക്കാനുള്ള ശ്രമമാണെന്നും ഇവര്‍ ആരോപിക്കുന്നു.
‘മുഹമ്മദ് ദ പോക്സോ ക്രിമിനല്‍’ എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ ഇന്ന് കാസ പുറത്തിറക്കിയതോടെ മതതീവ്രവാദികള്‍ ഭീഷണിയുമായി രംഗത്തെത്തിയത്. റമദാന്റെ ആദ്യ ദിനമായ ഇന്നു തന്നെ ഇത്തരമൊരു നീക്കവുമായി കാസ രംഗത്തു വന്നത് യാദൃച്ഛികമല്ലെന്നാണ് മതതീവ്രവാദികള്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ ‘മുഹമ്മദ് ദ പോക്സോ ക്രിമിനല്‍’ കാസ പ്രഖ്യാപിച്ചത്. തങ്ങളുടേത് ബോധവല്‍ക്കരണ ചിത്രങ്ങളുടെ ശ്രേണിയിലെ ആദ്യ ഷോര്‍ട്ട് ഫിലിമാണെന്ന് ഇവര്‍ വിശദീകരിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കൊച്ചു പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമായതിന്റെ ഭാഗമായി കാസ നിര്‍മ്മിക്കുന്ന ബോധവല്‍ക്കരണ ചിത്രങ്ങളുടെ ശ്രേണിയിലെ ആദ്യ ഷോര്‍ട്ട് ഫിലിം ‘മുഹമ്മദ്’ ഉടന്‍ റിലീസ് ചെയ്യുന്നു. ആസാമില്‍ ദിബ്രുഗഡ് ജില്ലയില്‍ വീട്ടുമുറ്റത്തു കളിച്ചു നടന്നിരുന്ന ആറു വയസുകാരിയായ ബാലികയെ 65 വയസുള്ള കാമ ഭ്രാന്തനായ മുഹമ്മദ് വാസിം എന്ന ബംഗ്ലാദേശി അതിക്രൂരമായ രീതിയില്‍ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു, 1997 ല്‍ മുഹമ്മദ് എന്ന കാമഭ്രാന്തനായ കാട്ടുമൃഗം നടത്തിയ ഈ ക്രൂരമായ ആ സംഭവത്തെ ആസ്പദമാക്കിയുള്ള താണ് ഷോര്‍ട്ട് ഫിലിം. സംവിധാനം ഡെറിന്‍ വസ്കോ , രചന ശ്യാം , സംഗീതം ഡാന്‍ വാസ്കോ, കോസ്റ്റ്യും അമല്‍ ദാസ്, മേക്കപ്പ് ഹരിപ്രിയ, എഡിറ്റിംഗ് അരുണ്‍ ബ്ലാക്ക് സ്പ്രിംഗ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: