ന്യൂദല്‍ഹി: മരുന്നുവില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ജനൗഷധികള്‍ തന്നെ. ഇവിടെ മരുന്നുവിലയില്‍ വര്‍ധനയുണ്ടാകില്ലെന്ന വ്യക്തമാക്കിയതോടെ സാധാരണക്കാര്‍ക്കിടയില്‍ ആശ്വാസത്തിന്റെ വലിയ നെടുവീര്‍പ്പ്.
രാജ്യത്തൊട്ടാകെ പ്രധാനമന്ത്രി നടപ്പാക്കിയ കേന്ദ്രപദ്ധതിയാണ് ജനൗഷധി. ഉന്നത ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ഉറപ്പുവരുത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇവിടെ ബ്രാന്‍ഡഡ് മരുന്നുകളല്ല, അവയുടെ ജനറിക് പതിപ്പുകളാണ് ലഭിക്കുക. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ വിപണി വിലയെക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. എന്നാൽ ഇത്തരത്തിൽ മരുന്നുകൾ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമ്പോൾ എല്ലാവർക്കും തോന്നുന്ന ഒരു സംശയം ആണ് മരുന്നുകളുടെ ക്വാളിറ്റിയിൽ വല്ല വ്യത്യാസവും ഉണ്ടായിരിക്കുമോ എന്ന്. എന്നാൽ ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ ഫാക്ടറികളിൽ നിന്ന് നേരിട്ട് ജനൗഷധി സ്റ്റോറുകളിൽ എത്തുന്നു എന്നതാണ് ഇതിനുള്ള ഉത്തരം.മരുന്നുകൾ ഇത്രയും വിലക്കുറവിൽ ലഭിക്കുന്നു എന്നതുകൊണ്ടുതന്നെ സാധാരണക്കാർക്കിടയിൽ ജൻ ഔഷധി സ്റ്റോറുകൾക്ക് പ്രിയമേറുന്നു.
കേരളത്തില്‍ മാത്രം ഇപ്പോള്‍ 977 ജനൗഷധി മരുന്നുഷോപ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. തൃശൂരാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇവിടെ 143 ജനൗഷധികളുണ്ട്. എറണാകുളത്തും മലപ്പുറത്തും 100ല്‍ പരം ജനൗഷധികളുണ്ട്.
1451 മരുന്നുകളും 240 സര്‍ജിക്കല്‍ ഉപകരണങ്ങളും ജനൗഷധി വരെ ലഭിക്കും. ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ പല മടങ്ങ് വിലക്കുറവാണിവിടെ. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഗ്യാസ്ട്രോ രോഗങ്ങള്‍ക്കുള്ള മരുന്നകളെല്ലാം വന്‍വിലക്കുറവില്‍ കിട്ടും. കൂടാതെ ഗ്ലൂക്കോമീറ്റര്‍, പ്രോട്ടീന്‍ പൗഡര്‍, മാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യസപ്ലിമെന്റുകള്‍, പ്രോട്ടീന്‍ ബാര്‍, പ്രതിരോധശേഷി കൂട്ടാനുള്ള ബാര്‍ മുതലായവ ഉള്‍പ്പെടെയുള്ള പോഷകഉല്‍പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
പാരസെറ്റമോള്‍ വിപണിയില്‍ 2.54 രൂപയെങ്കില്‍ അത് ജനൗഷധിയില്‍ 10 പൈസയ്‌ക്ക് കിട്ടും. അമോക്സിസിലിന്‍ 500 എംജി- വിപണിവില (7.17 രൂപ)-ജനൗഷധി (3.30 രൂപ), അസിത്രോമൈസിന്‍ 500 എംജി- വിപണിവില (18.41 രൂപ)- ജനൗഷധി (14 രൂപ), ഗ്ലിമി പ്രൈഡ് (പ്രമേഹം)- വിപണിവില (3.99 രൂപ)- ജനൗഷധി (40 പൈസ), മെറ്റ് മോര്‍ഫിന്‍ 1000 എംജി (പ്രമേഹം) വിപണിവില (4.05 രൂപ)-ജനൗഷധി (1.10 രൂപ), ടെല്‍മിസാര്‍ട്ടന്‍ 80എംജി (രക്തസമ്മര്‍ദ്ദം)- വിപണി വില (11.15 രൂപ)- ജനൗഷധി (2.20 രൂപ), അറ്റോര്‍വാസ്റ്റാറ്റിന്‍ 40എംജി (കൊളസ്ട്രോള്‍)- വിപണിവില (21.42 രൂപ)- ജനൗഷധി (2രൂപ), ഒമിപ്രസോള്‍ 40 എംജി (ഗ്യാസ്ട്രോ)- വിപണി വില( 9.25 രൂപ)- ജനൗഷധി (90 പൈസ), ഇന്‍സുലിന്‍ (പ്രമേഹം)- വിപണിവില (16.71 രൂപ)- ജനൗഷധി (7.10 രൂപ), ഫ്ളൂക്കാസനോള്‍ 100 എംജി (ഫംഗല്‍)- വിപണി വില (28.06 രൂപ)-ജനൗഷധി(5 രൂപ).
2024 മാര്‍ച്ച് മാസമാകുമ്പോള്‍ ജന ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ആയി ഉയര്‍ത്താനാണ് മോദി ലക്ഷ്യമിടുന്നത്. 2021 ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 8355 ജനൗഷധി സ്‌റ്റോറുകള്‍ ഉണ്ട്. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) നിര്‍വ്വഹണ ഏജന്‍സിയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. നിലവില്‍ പിഎംബിജെപിയുടെ മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാലാമത് സൂറത്തില്‍ ഒരു സംഭരണകേന്ദ്രം ആരംഭിക്കും. വിദൂര ഗ്രാമീണ മേഖലകളിലേക്കുള്ള മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതിനായി രാജ്യത്തുടനീളം 37 വിതരണക്കാരെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: