ന്യൂദല്‍ഹി: ചരക്കു കയറ്റുമതിയില്‍ ഭാരതത്തിന് സര്‍വകാല റിക്കോര്‍ഡ്. സാമ്പത്തിക വര്‍ഷം രാജ്യം ലക്ഷ്യമിട്ട ചരക്കുകയറ്റുമതി ലക്ഷ്യം മറികടന്നു. എക്കാലത്തെയും ഉയര്‍ന്ന ചരക്ക് കയറ്റുമതി ലക്ഷ്യമായിരുന്നു (400 ബില്യണ്‍ ഡോളര്‍) വെച്ചിരുന്നത്. കയറ്റുമതി 418 ബില്യണ്‍ യുഎസ് ഡോളര്‍ (31,76,611 കോടി) കടന്നു. കോവിഡ് തരംഗങ്ങള്‍ക്കിടയിലും ലക്ഷ്യത്തേക്കാള്‍ 5 ശതമാനം കൂടുതല്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലക്ഷ്യം ഭേദിച്ച് കയറ്റുമതി റെക്കോര്‍ഡിട്ടത്.
ഒരോ മണിക്കൂറിലും 46 മില്ല്യണ്‍ യുഎസ് ഡോളറിന്റെ ശരാശരി കയറ്റുമതി ഈ കാലയളവില്‍ നടന്നു. മെയ് മാസത്തില്‍ ഇത് 33 ബില്ല്യണ്‍ യുഎസ് ഡോളറിന്റെതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്നുള്ള ചരക്ക് കയറ്റുമതി 292 ബില്ല്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു. 37 ശതമാനം വളര്‍ച്ചയാണ് ചരക്ക് കയറ്റുമതിയില്‍ രാജ്യം ഈ കാലയളവില്‍ കൈവരിച്ചത്.
ഈ നേട്ടത്തില്‍ കര്‍ഷകര്‍, നെയ്ത്തുകാര്‍, എംഎസ്എംഇകള്‍, നിര്‍മ്മാതാക്കള്‍, കയറ്റുമതിക്കാര്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു
നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വും കേന്ദ്രസര്‍ക്കാറിന്റെ കൃത്യമായ ആസൂത്രണവുമാണ് ഈ നേട്ടം കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയത് –
കേന്ദ്രമന്ത്രി വി മുരളീധരന്
വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും, ജില്ലകള്‍ കേന്ദ്രീകരിച്ചും കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളുടെ സാക്ഷാത്കാരമാണ് ഈ നേട്ടം. കയറ്റുമതി രംഗത്തെ പ്രമോട്ടര്‍മാരെയും ഉത്പാദകരെയും ഒരേ രീതിയില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും വിജയിച്ചതിന്റെ തെളിവാണിത്.
‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, 418 ബില്യണ്‍ കയറ്റുമതി. . മാര്‍ച്ചില്‍ 40 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല.’ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
00 ബില്യണ്‍ ഡോളറിലെത്തിയ ചരക്ക് കയറ്റുമതിയിലെ സമീപകാല കുതിച്ചുചാട്ടം ഇന്ത്യ സാമ്പത്തിക നയതന്ത്രത്തിന് കൂടുതല്‍ ഉത്തേജനം നല്‍കും. ലോകമെമ്പാടും കൂടുതല്‍ ധൈര്യത്തോടെയും പരസ്യമായും തങ്ങളുടെ ബിസിനസ്സ് വിപണനം ചെയ്യാനാകും.
‘യുണൈറ്റഡ് അറബ് എമിറേറ്റുകളുമായും (യുഎഇ) ഓസ്ട്രേലിയയുമായും ഇന്ത്യ അടുത്തിടെ നിര്‍ണായക വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു. ഇസ്രായേല്‍, യൂറോപ്യന്‍ യൂണിയന്, ബ്രിട്ടന് എന്നിവയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2022 അവസാനത്തോടെ നിരവധി കരാറുകളില്‍ ഒപ്പുവെക്കും’ വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സൂചിപ്പിച്ചു.
നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വും കേന്ദ്രസര്‍ക്കാറിന്റെ കൃത്യമായ ആസൂത്രണവുമാണ് ഈ നേട്ടം കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയത് എന്ന കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: