കൊച്ചി : പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ മത, രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടതില്ലെന്ന് സര്ക്കുലരുമായി അഗ്നിരക്ഷാ സേന. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നും അഗ്നിരക്ഷാ സേനാ മേധാവി ബി. സന്ധ്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാ സേന പരിശീലനം നല്‍കിയതിനെതിരെ രക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒപ്പം ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിശദാംശം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിജിപി ബി. സന്ധ്യ നല്കിയ റിപ്പോര്‍ട്ടില്‍ സംഭവം ഗുരുതര വീഴ്ചയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ നടപടിക്കും ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ബി സന്ധ്യ സര്‍ക്കുലറും ഇറക്കുകയായിരുന്നു. ഇതു പ്രകാരം മത, രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ടതില്ല. എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പരിശീലനം നല്‍കാമെന്നും പറയുന്നുണ്ട്.
അതേസമം ഇനി ഇത്തരത്തിലുള്ള പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണം. സിവില്‍ ഡിഫെന്‍സ്, കുടുംബശ്രീ, പോലുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പരിശീലനം നല്കുന്നതില് തടസ്സമില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: