സഹാറന്‍പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പിടികൂടാന്‍ വീണ്ടും ബുള്‍ഡോസറുമായി ഉത്തര്‍പ്രദേശ് പോലീസ്. സഹാറന്‍പുരിലാണ് സംഭവം. കേസില്‍ അന്വേഷണ വിധേയമായി പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ പോലീസ് ബുള്‍ഡോസറുമായി വീടിന് മുന്നില്‍ എത്തുകയായിരുന്നു.
ഗ്രാമമുഖ്യന്റെ രണ്ട് ആണ്മക്കളില് ഒരാള്‍ കഴിഞ്ഞ ഡിസംബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകായിരുന്നു. തുടര്‍ന്ന് 18 വയസ്സാകുമ്പോള്‍ തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി പ്രതിയോട് ആവശ്യപ്പെട്ടു. ഇതിനുള്ള പ്രതികാരമായി പ്രതിയും സഹോദരനും പെണ്‍കുട്ടിമാത്രം വീട്ടിലുള്ള സമയം നോക്കി എത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ ഗ്രാമമുഖ്യനെ കണ്ട് അറിയിച്ചെങ്കിലും അയാള്‍ വളരെ മോശമായാണ് പ്രതികരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ പോലീസ് ബുള്‍ഡോസറുമായി പ്രതികളെ പിടികൂടാനിറങ്ങുകയായിരുന്നു. പിടികൂടുന്നതിന് ബുള്‍ഡോസറുമായി ഇറങ്ങിയത്.
വീട്ടില്‍ എത്തിയ പോലീസ് വീട്ടിലേക്കുള്ള ഗോവണി തകര്‍ക്കുകയും 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്ന് പ്രതികളുടെ കുടുംബത്തിന് മുന്നറിയിപ്പും നല്കി. ഇതിന് പിന്നാലെ പോലീസിന് പ്രതികളെ കുറിച്ച് രഹസ്യ വിവരം ലഭിക്കുകയും ഇവരെ പിടികൂടുകയും ചെയ്തു. പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അടുത്തിടെ പ്രതാപ്ഘട്ടിലും ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടാന്‍ യുപി പോലീസ് ബുള്‍ഡോസറുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: