പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറര് കത്തി.60 മെഗാവാട്ടിന്റെ കുറവുണ്ടായി. നേരത്തെ നാലം നമ്പര്‍ ജനറേറ്റര്‍ കത്തിയിരുന്നു.ഇപ്പോള്‍ 55 വാട്ടിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍ ലോഡ്ഷെഡിങ്ങ് വേണ്ടിവരില്ല എന്നാണ് റിപ്പോര്‍ട്ട്.
മൊത്തം 115 മെഗാവാട്ട് വൈദ്യതിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെളളിയാഴച്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. പെട്ടെന്ന് തീപടരുന്നത് കണ്ട് ജീവനക്കാരന് അറിയിച്ചതിനെത്തുടര്‍ന്ന് തീ അണയാക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി ആറ് ജനറേറ്ററുകളാണ് ഉളളത് അതില്‍ നാലാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാണ്.
ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുമോന്ന് അറിയില്ല എന്നും കാലപ്പഴക്കമാണ് തീപിടുത്തത്തിന് കാരണമെന്നും കെഎസ്ിഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: