മുംബൈ : നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസിലെ സാക്ഷി മരിച്ചു. കേസിലെ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗ രക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയിലാണ്(36) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകന്‍ അറിയിച്ചു.
കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷിയായിരുന്ന പ്രഭാകര്‍ പിന്നീട് കൂറ് മാറിയിരുന്നു. തുടര്‍ന്ന് ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും വെളിപ്പെടുത്തിയിരുന്നു. അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഷാരുഖില്‍ നിന്നും പണം തട്ടുന്നത് ഉള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരുന്നത്.
ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയാണെന്നും, 8 കോടി തട്ടാന്‍ വേണ്ടിയാണ് വാങ്കഡെയുടെ നടപടി. 50 ലക്ഷം രൂപ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് കിട്ടിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു.
അതേസമയം ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാനെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ഏറ്റവുമൊടുവില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും ഗൂഡാലോചനാ വാദം നിലനില്‍ക്കില്ലെന്നും എന്‍സിബി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: