കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു . ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പോലീ്സ്സ പിടിച്ചെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തെളിവായതിനാലാണ് ദിലീപിന്റെ കാര്‍ കസ്റ്റഡിയിലെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ കാവ്യയ്‌ക്കും അറിവുണ്ടായിരുന്നുവെന്ന് ദിലീപിന്റെ സുഹൃത്തായ ‘ഇക്ക’ എന്ന് വിളിക്കുന്ന ശരത്തിനെ ചോദ്യം ചെയ്തതില്‍ നിന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി വാര്‍ത്ത പ്രചരിക്കുന്നു. ഈ ക്വട്ടേഷന്‍ ബാംഗ്ലൂരിലാണ് കൊടുത്തത്. ബൈജു പൗലോസിന്റെ കാര്‍ നമ്പറും ക്വട്ടേഷന്‍ സംഘത്തിന് കൊടുത്തിരുന്നു. ഈ കൊല ആസൂത്രണം ചെയ്തത് ശരത്താണെന്നും പറയുന്നു. ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയത്.
കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാണ് വെള്ളിയാഴ്ച ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ ഈ കാര്‍ എന്നാണ് കരുതുന്നത്. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിതെന്നാണ് വ്യക്തമാകുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ദിലീപിനയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതിലൂടെയാണ് കാറിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നത്. നടന്‍ ദിലീപിനയച്ച കത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിരുന്നു. കേസന്വേഷണത്തിലെ സുപ്രധാന തെളിവുകളിലൊന്നായി ഇതോടെ കത്തു മാറി.
കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്തുക എന്ന പരിശ്രമമാണ് പോലീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: