പാല: പോലീസുകാരനോട് തന്നെ പൊതുസ്ഥലത്ത് ഇരുന്ന കള്ളുകുടിച്ചാല്‍ പോലീസ് പിടിക്കുമോ എന്ന യുവാക്കള്‍ ചോദിച്ചത് സാക്ഷാല്‍ പോലീസ് സിഐയോട്. വ്യാഴാഴ്ച പാലാ മീനച്ചിലാര്‍ കടവിലാണ് സംഭവം. പാലാ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടോംസണ് പീറ്റര്‍ കുരിയാലിമല എന്ന കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. ഇതിന്റെ രസകരമായ വീഡിയോ ടോംസണ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തിലായിരുന്നു സിഐ. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി കേസെടുത്ത ശേഷം താക്കീത് നല്കി യുവാക്കളെ വിട്ടയച്ചു.
”മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര് ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: