കോട്ടയം: പരീക്ഷാ പേ ചര്‍ച്ചാ വേദിയില്‍ കോട്ടയംകാരികളും. സഹോദരിമാരായ ഡി. നന്ദിതയും, ഡി. നിവേദിതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. രാവിലെ 11ന് താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സംവാദ പരിപാടി നടക്കുന്നത്. ഇരുവരും കോട്ടയം കേന്ദ്രീയവിദ്യാലയത്തിലെ പതിനൊന്നും, ഏഴാം ക്ലാസും വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളുടെ പരീക്ഷാ പേടി അകറ്റാനുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് ഇരുവരും പങ്കെടുക്കുന്നത്.
ലളിതമായി കണക്ക് പടിക്കുന്നതിനുള്ള രീതി ഇരുവരും ചേര്‍ന്ന് ആരംഭിച്ച ‘മാത്സ് മെയ്ഡ് ഈസി’ വലിയ ശ്രദ്ധനേടിയിരുന്നു. കണക്കിലെ കളികളും എളുപ്പവഴികളും ചേര്‍ന്ന് ദേവഗണിതം എന്ന പഠന രീതി യുട്യൂബിലൂടെയാണ് കുട്ടികള്‍ അവതരിപ്പിച്ചത്. കണക്ക് എളുപ്പത്തില്‍ പഠിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവരുടെ കീഴില്‍ നിരവധി പേരാണ് എത്തിയത്.
ആദ്യകാലത്ത് സ്കൈപ്പ് വഴിയായിരുന്നു ക്ലാസ്. എന്നാല്‍ ഇപ്പോള്‍ സൂം വഴിയും, ഗൂഗിള്‍ മേറ്റ് വഴിയും ഇവര്‍ ക്ലാസ് എടുക്കുന്നുണ്ട്. മക്കളെ വേദിക് ക്ലാസ് പഠിപ്പിച്ചത് അച്ഛനാണ്. ലോക്ക് ഡൗണ്‍ സമയത്ത് അച്ഛന് ക്ലാസ് എടുക്കുന്നത് കണ്ടിട്ടാണ് ഇവരും ക്ലാസ് എടുത്ത് തുടങ്ങുന്നത്. തണ്ണീര്‍മുക്കം വൈശാഖ് വീട്ടില്‍ വേദഗണിത അധ്യാപകനായ പി. ദേവരാജിന്റെയും കോട്ടയം പാമ്പാടി ഗവ. എന്‍ജിനീയറിങ് കോളജില്‍ പ്രോഗ്രാമറായ പി.എസ്. ധന്യയുടെയും മക്കാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: