ഇസ്ലാമാബാദ്: ഭൂരിപക്ഷം നഷ്ടമായിട്ടും സ്ഥാനം ഒഴിയാതെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രധാനമന്ത്രി സ്ഥാനം എന്തുവന്നാലും രാജി വയ്ക്കില്ല. ക്രിക്കറ്റിലേത് പോലെ അവസാന പന്ത് വരെ പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേര്‍ന്ന് പാക്കിസ്താനെ ചതിച്ചിരിക്കുകയാണെന്നും കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന് പറഞ്ഞു.
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പര്‍വേസ് മുഷറഫും ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് തന്നെ താഴെയിറക്കുകയാണന്നും ഇമ്രാന് ആരോപിച്ചു. ഇരുവരും ഇന്ത്യയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തി. നവാസ് ഷെരീഫ് നേപ്പാളില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന് ആരോപിച്ചു.
അമേരിക്കയ്ക്കക്കെതിരേയും ഇമ്രാന് ആരോപണം ഉന്നയിച്ചു. ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നും പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണെന്നും ഖാന് പറഞ്ഞു. എന്നാല്‍ ഈ ആരോപണത്തിനെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: