തിരുവനന്തപുരം : സാമ്പത്തിക വര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്തെ പുതിയ മദ്യ നയവും നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍ക്കുകളിലും മറ്റും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കായി ലൈസന്‍സ് അനുവദിക്കും. ഇതോടെ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണവും ഉയരും.
എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനെ തുടര്‍ന്ന് സൈനിക അര്‍ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലയും ഇന്ന് മുതല്‍ കൂടും. ഇത് കൂടാതെ സര്‍വീസ് ഡെസ്ക്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസ് തുടങ്ങി ബാറുകളുടെ വിവിധ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ബ്രുവറി ലൈസന്‍സും അനുവദിക്കും. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപ്പോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വില്‍പ്പനശാലകള്‍ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോര്പ്പറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്ലെറ്റുകള് തുറക്കാനാണ് നിലവിലെ തീരുമാനം.
കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി. സംസ്ഥാനത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ധിപ്പിക്കും. പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തന സജ്ജമാകാത്ത സാഹചര്യത്തില്‍ നിലവിലെ ലൈസന്‍സികള്‍ക്ക് ഷാപ്പ് നടത്താനുള്ള അനുമതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: