ന്യൂദല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്. നാളെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടിനീട്ടി 2021 ജൂണ്‍ 30 വരെയാക്കി. തുടര്‍ന്ന് കോവിഡ് വ്യാപനം ഉള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ വീണ്ടും തീയതി നീട്ടിയിരുന്നു. ആധാര്‍-പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രോസസ് ആവില്ലെന്നാണ് അറിയിപ്പ്. കൂടാതെ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ കാര്‍ഡ് അസാധുവാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്ത നികുതിദായകര്‍ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയത്.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 ആണെന്ന് സിബിഡിടി അറിയിച്ചു. ഇതിന് ശേഷം ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്ക്കേണ്ടി വരും. 2022 ഏപ്രില്‍ 1 മുതല്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 500 രൂപ പിഴ ഈടാക്കുമെന്നും അത് 2022 ജൂണ്‍ 30 വരെയായിരിക്കുമെന്നും സിബിഡിടി അറിയിച്ചു. ഇതിന് ശേഷം നികുതിദായകര്‍ 1000 രൂപ പിഴ അടയ്ക്കേണ്ടിവരുമെന്നും ഇത് മാര്‍ച്ച് വരെയായിരിക്കുമെന്നും അറിയിച്ചു. 2023 മാര്‍ച്ച് 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുമെന്ന് സിബിഡിടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: