കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ കമ്പനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുല്‍ഖറുമായി വീണ്ടും സഹകരിക്കാന്‍ സംഘടന തീരുമാനിച്ചു. തന്റെ സിനിമയായ ‘സല്യൂട്ട്’ ഒടിടിക്ക് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്ന ദുല്‍ഖറിന്റെ വിശദീകരണം തൃപ്തികരമെന്ന് ഫിയോക് വിലയിരുത്തി. ഇനിയുള്ള സിനിമകള്‍ തിയറ്റര്‍ റിലീസ് തന്നെ ആകും എന്ന് ദുല്‍ഖറിന്റെ നിര്‍മാണ കമ്പനി അറിയിച്ചു.
സല്യൂട്ട് എന്ന ചിത്രത്തിന്റെ ഒടിടിക്ക് നല്‍കിയ വിഷയത്തിലാണ് ഫിയോക് ദുല്‍ഖറിന് എതിരെ നടപടി എടുക്കാന്‍ കാരണമായത്. തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം. സല്യൂട്ട് എന്ന സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. എന്നാല്‍, ഒമൈക്രോണ്‍ രോഗ വ്യാപനം കാരണമാണ് ഈ വിഷയത്തില്‍ മാറ്റം ഉണ്ടായതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഇനിയുള്ള സിനിമകള്‍ തീയേറ്ററിന് നല്‍കുമെന്ന ഉറപ്പും വിശദീകരണത്തില്‍ താരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: