Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ചലച്ചിത്ര നഭസ്സിലെ ശുക്രതാരകം

വായന

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 31, 2022, 06:33 pm IST
in Literature

തുളസി കോട്ടുക്കല്‍

മലയാള ചലച്ചിത്രരംഗത്തെ അതികായരില്‍ അപൂര്‍വ വ്യക്തിത്വത്തിനുടമയായ പ്രതിഭാധനനാണ് മോഹന്‍ലാല്‍. കാലദേശാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അനവധി അപൂര്‍വ നിമിഷങ്ങളുണ്ട്. അത്തരം ചില നിമിഷങ്ങളെ അയത്‌ന ലളിതവും ആസ്വാദാകര്‍ഷകവുമായ രീതിയില്‍ ആവിഷ്‌കരിക്കുന്ന ഒരു കൃതിയാണ് പി. ശ്രീകുമാറിന്റെ മോഹന്‍ലാലും കൂട്ടുകാരും. ആ ശീര്‍ഷകത്തില്‍ തന്നെ ഗ്രന്ഥത്തിന്റെ തനിമയും ഗരിമയും നമുക്ക് പ്രത്യക്ഷമാകുന്നു. മഹാനടനായ മോഹന്‍ലാലിന്റെ 41 വര്‍ഷത്തെ കൂട്ടായ്‌മയില്‍ ഈ ശുക്രതാരത്തിനൊപ്പം പ്രകാശമേറ്റു നില്‍ക്കുന്ന ഏതാനും താരങ്ങളെയാണ് പി. ശ്രീകുമാര്‍ ഇതില്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരാളുടെ ജീവിതപുസ്തകത്തില്‍ ഇത്തരം താളുകള്‍ ചേര്‍ക്കുക എന്നത് അപൂര്‍വ്വമായ ഒന്നാണ്; പ്രത്യേകിച്ചും മലയാളത്തില്‍. ഒരു കാര്യം ഉറപ്പിക്കാം. ഇത്തരമൊരു അനുശീലന പുസ്തകം മലയാളത്തില്‍ പ്രഥമമാണ്.

ലബ്ധ പ്രതിഷ്ഠ നടനായ മോഹന്‍ലാലിന്റെ അഭിനയത്തെ ചങ്ങാതിമാരുടെ കാഴ്ചപ്പാടിലൂടെയും ആ ചങ്ങാതിമാരെ മോഹന്‍ലാല്‍ എന്ന നടന്‍ എങ്ങനെ ഹൃദയത്തില്‍ താലോലിക്കുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. മോഹന്‍ലാലിനെക്കുറിച്ച് എസ്. കുമാര്‍ പറയുന്നത് നോക്കുക:

”മോഹന്‍ലാലിനെപ്പോലെ ഞാന്‍ മറ്റൊരു നടനേയും കണ്ടിട്ടില്ല. അമിതാഭ് ബച്ചന്‍ പോലും ലാലിനൊപ്പം വരില്ല; ഇതുവരെ വന്നിട്ടില്ല. ഇനി അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമോ എന്നറിയില്ല.” ഫോട്ടോഗ്രാഫി തനതു ശൈലിയാക്കി എസ്. കുമാറാണ് ലാലിന്റെ മുഖം ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത്.  

കഥാപാത്രങ്ങളുടെയും കഥാഭാഗ പാത്രങ്ങളുടെയും അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഈ നടന്‍ ഉള്‍ക്കൊള്ളുന്നിടത്തോളം മലയാളത്തില്‍ ആരും കരഗതമാക്കുന്നില്ലെന്ന ഗ്രന്ഥകര്‍ത്താവിന്റെ വിലയിരുത്തല്‍ അത്യധികം നീതിനിഷ്ഠമാണ്. പ്രേക്ഷക മനസ്സുകളില്‍ അതിശക്തമായ വൈകാരിക പ്രകമ്പനങ്ങളും അനുഭൂതിയുടെ അനുരണനങ്ങളും സൃഷ്ടിക്കുന്നവയാണ് ലാലിന്റെ ഏറെ സിനിമകളും. കിരീടം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ഉദാഹരണങ്ങള്‍.

അഭിനയാഖ്യാനത്തിന് മുന്‍തൂക്കം നല്‍കുന്ന കഥാപാത്രങ്ങളെ സ്വീകരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയജീവിതത്തെക്കുറിച്ചും താത്വികമായി പലരും എഴുതിയിട്ടുണ്ട്. ഇവയില്‍നിന്നെല്ലാം ഈ ഗ്രന്ഥം വേറിട്ടു നില്‍ക്കുന്നത് ആവിഷ്‌കാര ചാതുരിയിലും ശില്‍പരീതിയിലും ഗ്രന്ഥകര്‍ത്താവ് പിന്തുടര്‍ന്ന നൂതന പാത മൂലമാണ്. വിഖ്യാതരായ മോഹന്‍ലാലിന്റെ ചങ്ങാതിമാരുടെ വീക്ഷണകോണില്‍നിന്നാണ് ശ്രീകുമാര്‍ ഈ ഗ്രന്ഥത്തിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്. പ്രിയദര്‍ശന്‍, അശോക് കുമാര്‍, ജി. സുരേഷ് കുമാര്‍, എം.ജി. ശ്രീകുമാര്‍, എസ്. കുമാര്‍, മണിയന്‍പിള്ള രാജു, കെ. സനല്‍ കുമാര്‍, കിരീടം ഉണ്ണി തുടങ്ങിയവരുടെ ഹൃദയച്ചിമിഴ് ലാലിനുവേണ്ടി നിര്‍ബന്ധപൂര്‍വ്വം തുറക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. ഈ ചങ്ങാതിമാരുടെ ഹൃദയമാണ് ഈ ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്താവ് തുറന്നുവച്ചിരിക്കുന്നത്.  

മോഹന്‍ലാല്‍ എന്ന ഔന്നത്യത്തിന്റെ മഹാശിഖരങ്ങളിലേക്ക് അദ്ദേഹത്തിന്റെ ആത്മഭാഷയില്‍ തന്നെ വായനക്കാരെ എത്തിക്കാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിഞ്ഞത് രചനയുടെ വിജയം തന്നെയാണ്. സിനിമയില്ലെങ്കില്‍ തനിക്ക് ജീവിതമില്ലെന്ന് കരുതുന്ന ആ മഹാപ്രതിഭയെ സുഹൃത്തുക്കളുടെ ചിന്തകളിലൂടെയും ആത്മവാണിയിലൂടെയും വരച്ചിടുന്ന ഈ ഗ്രന്ഥം മലയാളത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

Tags: പുസ്തകംമോഹന്‍ലാല്‍review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

Education

നാലുവര്‍ഷ ബിരുദ സിലബസ് അവലോകനം ചെയ്യും, നിര്‍ദ്ദേശങ്ങള്‍ക്കായി പോര്‍ട്ടല്‍ തുടങ്ങും

India

ജമ്മു കാശ്മീരിന് പ്രത്യേകപദവി റദ്ദാക്കിയ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

Kerala

ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.