കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ നടത്തിവരുന്ന ആചാര ചടങ്ങായ കാല് കഴുകിച്ചൂട്ട് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിലെ തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്കാരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. മതാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടനാ സംരക്ഷണം ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്തര്‍ ബ്രാഹ്മണരുടെ കാല്‍കഴുകുന്നുവെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തിയതായും കോടതി വ്യക്തമാക്കി. പന്ത്രണ്ട് നമസ്കാരത്തെ സമാരാധന എന്ന് പുനര്‍നാമകരണം ചെയ്തുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: