ന്യൂദല്‍ഹി : കളക്ഷന്‍ റെക്കോര്‍ഡുകള്‍ പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുന്ന കശ്മീര്‍ ഫയല്‍സ് യുഎഇയിലും പ്രദര്‍ശിപ്പിക്കുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിലെ ഒരു രംഗം പോലും നീക്കം ചെയ്യാതെയാവും യുഎഇയില്‍ പ്രദര്‍ശനത്തിന് എത്തിക്കുകയെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി അറിയിച്ചു.
ഏപ്രില്‍ 7നാണ് ചിത്രം യുഎഇയില്‍ റിലീസ് ആകുന്നത്. ഇതിന്റെ പ്രീബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 250 കോടിയില്‍ അധികം ഇതുവരെ നേടിയിട്ടുണ്ട്.
മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്ശന് കുമാര്‍, ചിന്മയി മണ്ഡേദ്കര്‍, പ്രകാശ് ബല്‍വാടി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. തേജ് നാരായണന് അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി, വിവേക് അഗ്നിഹോത്രി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള ഈ ചിത്രത്തിനെതിരെ നിരവധി വ്യാജ പ്രചാരണങ്ങള്‍ ഉയരുകയും റിലീസിങ് തടയണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ ഈ വ്യാജ പ്രചാരണങ്ങളെല്ലാം പൊളിയുകയായിരുന്നു. സിനിമ ബിജെപി എംപിമാര്‍ ഇത് കാണാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ മധ്യപ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ ചിത്രത്തിന് ഇളവ് നല്‍കുകയും ചെയ്തിരുന്നു. ആരുടേയും സ്വാധീനം സിനിമയുടെ നിര്‍മാണത്തിലോ തിരക്കഥയിലോ ഉണ്ടായിട്ടില്ല. സത്യങ്ങള്‍ മാത്രമാണ് സിനിമയിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: