അമൃതപുരി: ലോകശാന്തിക്കായി മാതാ അമൃതാനന്ദമയീ മഠത്തില്‍ സംന്യാസിനി-ബ്രഹ്മചാരിണിമാരുടെ കാര്‍മികത്വത്തില്‍ നടന്ന വിശ്വകല്യാണ യജ്ഞം ഭക്തിസാന്ദ്രമായി. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ യജ്ഞവേദി ഇന്നലെ പുലര്‍ച്ചെ അഞ്ച് മുതല്‍ തന്നെ വേദമന്ത്രങ്ങളാലും ഭജനകളാലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. ആറോടെ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃതപ്രാണയും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.
ഇന്നലെ വള്ളിക്കാവിലെ ആശ്രമത്തിന്റെ പ്രധാന ഹാളില്‍ ഭക്തരെ സാക്ഷിയാക്കി ഗണപതി, നവഗ്രഹ, മൃത്യുഞ്ജയ ഹോമങ്ങള്‍ സംന്യാസിനിമാരും ബ്രഹ്മചാരിണിമാരും ചേര്‍ന്ന് നിര്‍വഹിച്ചു. ‘മുന്നില്‍നിന്ന് നയിക്കാന്‍ സ്ത്രീയെ പ്രാപ്തയാക്കണം’ എന്ന സന്ദേശം കൂടിയാണ് യജ്ഞത്തിലൂടെ ലോകത്തിനായി സമര്‍പ്പിച്ചത്. യജ്ഞത്തിന്റെ സമാപനത്തില്‍ മാതാ അമൃതാനന്ദമയീദേവി സന്ദേശം നല്കി. അമ്മയുടെ നേതൃത്വത്തില്‍ പ്രസാദവിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: