തിയേറ്ററുകളില്‍ ആവേശം കൊള്ളിച്ച് സിനിമകള്‍ ഈ മാസം ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ആകും. നിരവധി സിനിമകളാണ് ഈ മാസം ഒടിടി പ്ലാറ്റ്ഫോമില്‍ ആറാാടാന് എത്തുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു വരെ അതില്‍ ഉള്‍പ്പെടുന്നു.
ഭീഷ്മപര്‍വം, പട, നാരദന്,വെയില്, മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ്, ഹേ സിനാമിക, രാധേശ്യാം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഓടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം ഏപ്രില്‍ ഒന്നില്‍ ഡിസിനി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസാകും. മാര്‍ച്ച് മൂന്നിന് തിയേറ്ററില്‍ എത്തിയ സിനിമ വന്‍ വിജയമായിരുന്നു. ഒരു മാസ്സ് മൈക്കിളപ്പനെയാണ് നാം അതില്‍ കണ്ടത്.
പടയും നാരദനും വെയിലും ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. മാര്‍ച്ച് 30നാണ് പടയുടെ സ്ട്രീമിങ്ങ്. കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീഷ് പോത്തന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ആന്‍ഡ് ഡ്രാമ ത്രില്ലറായ പടയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കമല്‍ കെ. എം ആണ്.
ഏപ്രില്‍ 8നാണ് നാരദന്റെ സ്ട്രീമിങ്ങ്. ആഷിഖ് അബു സംവിധാനം ചെയ്ത നാരദനില്‍ ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്, വിജയരാഘവന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെയ്ന് നിഗം നായകനായെത്തുന്ന വെയില് ഏപ്രില്‍ 15ന് റിലീസ് ചെയ്യും. ശരത് മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെയിലില്‍ ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ശ്രീരേഖ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാം ഏപ്രില്‍ ഒന്നിന് സ്ട്രീമിങ്ങ് തുടങ്ങും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക. ആനിമേഷനും ഗ്രാഫിക്സിനും പ്രധാന്യം നല്കിയ സിനിമ വളരെ മികച്ച പ്രതികരണം നേടി.
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ തമിഴ് സിനിമ ഹേ സിനാമിക നെറ്റ്ഫ്ലിക്സില്‍ ഏപ്രില്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും. പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ കാജല്‍ അഗര്‍വാളും അതിഥി റാവുവുമാണ് നായികമാര്‍. ഒരു റോമാന്ഡിക് ഫീല്‍ ഗുഡ് ചിത്രമാണിത്. അര്ജ്ജുന് അശോകന് നായകനായെത്തിയ ‘മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ്’ ഏപ്രില്‍ ഒന്നിന് സീ5ല്‍ റിലീസാകും.
മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12 മാന്‍ ഏപ്രില്‍ 14ന് റീലിസാകുമെന്നും സൂചനയുണ്ട്. കൂടാതെ മമ്മൂട്ടി നായകനായ പുഴു. ആന്റണി വര്ഗീസുന്റെ ഇന്നലെ വരെ ഇതോക്കയാണ് ഈ മാസം ഇനി റിലീസാകാനുള്ള സിനിമകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: