തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മിനിമം ചാര്‍ജ് പത്ത് രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. മുമ്പ് നിലനിന്നിരുന്ന നിരക്കില്‍ നിന്ന് രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു.
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനു പിന്നാലെ ഓട്ടോ, ടാക്സി ചാര്‍ജുകളും വര്‍ധിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് കേരളത്തിലെ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: