തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയന് നടത്തിയ സമരം അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. സംഘടനയില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ ഉണ്ട്.
കോണ്‍ഗ്രസ് പറയുന്നത് ഐഎന്‍ടിയുസി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് രീതിയോട് ഒരു യോജിപ്പുമില്ല. ജനത്തെ ബന്ദിയാക്കി കൊണ്ടുള്ള സമരം അനുവദിക്കാനാകില്ലെന്നും ജനങ്ങളുടെ പൗരവകാശം നിഷേധിക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് എതിരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സംയുക്ത തൊഴിലാളി പണിമുടക്കിനെ ഏഷ്യാനെറ്റ് ന്യൂസ് ഹവര്‍ ചര്‍ച്ചയില്‍ വിനു വി. ജോണ്‍ അപമാനിച്ചെന്ന് കാട്ടിയാണ് എഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: