Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലെഡ്ജര്‍ സാങ്കേതികവിദ്യകളുടെ ഒരു ശേഖരം; ആധുനിക മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും; ബ്ലോക്ക് ചെയിന്‍ വിവര സാങ്കേതിക രംഗത്തെ വിപ്ലവം

അനുദിനം പരിണമിച്ചുകൊണ്ടിരിക്കാന്‍ സാധ്യതയുള്ള സമയബന്ധിതമായ സൃഷ്ടിയായിട്ടാണ് ബ്ലോക്ക് ചെയിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. വിവരങ്ങളുടെ ഈ വികേന്ദ്രീകരണം ഡാറ്റയുടെ മേല്‍ കൃത്രിമം നടത്താനുള്ള സാധ്യതയെ മാറ്റി നിര്‍ത്തുന്നു. ഈ സവിശേഷതയാണ് മറ്റ് സാങ്കേതികവിദ്യകളില്‍ നിന്ന് ബ്ലോക്ക്‌ചെയിനിനെ വേര്‍തിരിക്കുന്ന രണ്ടാമത്തെ വശത്തേക്ക് നമ്മെ കൊണ്ടുപോകുന്നത്. നിലവിലെ ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് ചേര്‍ക്കുന്നതിന് മുമ്പ് ആ ഡാറ്റയില്‍ വിശ്വാസം സ്ഥാപിക്കപ്പെടണം .

ജഗത് ജയപ്രകാശ് by ജഗത് ജയപ്രകാശ്
Mar 29, 2022, 06:01 pm IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെക്കുറിച്ചും അത് എപ്രകാരം ലോകത്തെ മാറ്റി മറിക്കുമെന്നതിനെപ്പറ്റിയും  കഴിഞ്ഞ കുറച്ച് നാളുകളായി നമ്മള്‍ കേട്ടു കൊണ്ടിരിയ്‌ക്കുകയാണ്. എന്നിരുന്നാലും  ഭൂരിഭാഗം ആളുകള്‍ക്കും എന്താണ് ബ്ലോക്ക്‌ചെയിന്നെന്ന് കാര്യമായ ഒരു  ധാരണയില്ല.  

ബിറ്റ്‌കോയിനെ പിന്തുണയ്‌ക്കുന്ന ഒരു സാങ്കേതികവിദ്യയാണ് മാത്രമാണ് ബ്ലോക്ക്‌ചെയിന്‍ എന്ന് പലരും തെറ്റായി വിശ്വസിച്ചു വരികയാണ്.  ബിറ്റ് കോയിനെന്നത് ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയുടെ പ്രാഥമിക ലക്ഷ്യമായിരുന്നില്ലെങ്കിലും ‘ബ്ലോക്ക്‌ചെയിന്‍’ എന്നത് വിവിധ മാനങ്ങളും പ്രായോഗിക തലങ്ങളുമുള്ള സങ്കീര്‍ണമായ ഒരു പദമാണ്. സാമ്പത്തിക ഇടപാടുകള്‍ മുതല്‍ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങളുള്‍,ഭൂമിയുടെ ഉടമസ്ഥ അവകാശവും ഉള്‍പ്പെടെ മൂല്യമുള്ള എന്തും രേഖപ്പെടുത്താനും അനുധാവനം ചെയ്യുന്നതിനുപയോഗിക്കാവുന്ന വിതരണം ചെയ്യപ്പെട്ട ലെഡ്ജര്‍ സാങ്കേതികവിദ്യകളുടെ ഒരു ശേഖരത്തെയാണ് ബ്ലോക്ക് ചെയിന്‍ സൂചിപ്പിക്കുന്നത്.

എന്താണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികതയെ  ഇത്രമേല്‍ അദ്വിതീയമാക്കുന്നത്? നമ്മള്‍ കാലാ കാലങ്ങളായി ഇടപഴകി വരുന്ന  രീതികളെ മാറ്റി മറിക്കാന്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയ്‌ക്ക് എങ്ങനെയാണ് കഴിയുക? എങ്ങനെയാണ് ബ്ലോക്ക് ചെയിന്‍ ആധുനിക മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോകുന്നത്?  അതിനുളള ആദ്യ കാരണം എന്തെന്നാല്‍ ബ്ലോക്ക് ചെയിന്‍ സമാനതകളില്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതും ഡാറ്റ ട്രാക്ക് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നത്. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഡാറ്റയെ ‘ബ്ലോക്കുകളായി’ ക്രമീകരിച്ചു കൊണ്ട്  അവ ഒരു തുടര്‍ച്ചയായ വരി അല്ലെങ്കില്‍ ബ്ലോക്കുകളുടെ ഒരു ശൃംഖല രൂപപ്പെടുത്തി കാലക്രമത്തില്‍ ബന്ധിപ്പിച്ച് വച്ചിരിക്കുകയാണ്.

അതേ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാര്‍വത്രിക സാമ്പത്തിക ലെഡ്ജറിന്റെ സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാണ് ബ്ലോക്ക്‌ചെയിന്‍; കാലക്രമേണ ഡാറ്റയില്‍ വന്നു ഭവിക്കുന്ന പരിഷ്‌ക്കരണങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുതകുന്ന കൃത്രിമം കാണിക്കാനകാത്ത ഒരു വിദ്യയാണിത്. ക്രിപ്‌റ്റോകറന്‍സികള്‍ മുതല്‍ എന്‍എഫ്ടികള്‍ക്ക്  വരെ അടിസ്ഥാനമായുള്ള ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായൊന്ന് മനസ്സിലാക്കാം.  തലമുറകളായി നിലനില്‍ക്കുന്ന ഒരു കുടുംബ സ്വത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി രണ്ട് വ്യക്തികള്‍ക്കിടയില്‍ ഒരു തര്‍ക്കം ഉടലെടുത്തുവെന്ന് കരുതുക. ഈ അവസരത്തില്‍ നമുക്ക് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി ലെഡ്ജര്‍ രീതി ഒന്നുപയോഗിച്ചു നോക്കാം.  

ഉദാഹരണത്തിന് ഇടുക്കിയിലെ ഒരു കുടിയേറ്റ കര്‍ഷകന് 1950ല്‍  സര്‍ക്കാരില്‍ നിന്നും പതിച്ചു കിട്ടിയ വസ്തുവിന്റെ വിവരം രേഖപ്പെടുത്താനായി ഒരു എന്‍ട്രി ലെഡ്ജറില്‍ ആദ്യമായി കയറ്റുന്നു. ആദ്യത്തെ ഈ ബ്ലോക്ക് അഥവാ എന്‍ട്രിയെ ജെനയിസിസ് ബ്ലോക്ക് എന്നു വിളിക്കുന്നു.  1970ല്‍ അയാള്‍ തന്റെ മകന് ആ വസ്തു കൈ മാറിയപ്പോള്‍ പുതുതായി ഒരു എന്‍ട്രി കൂടി ലെഡ്ജറില്‍ ചേര്‍ക്കപ്പെടുന്നു .അതോടെ ഒരു പുതിയ ബ്ലോക്ക് ചെയിന്‍ രൂപപ്പെടുകയാണ്. ഇനി ഓരോ തവണ വസ്തു കൈമാറ്റം നടക്കുമ്പോളും ഇങ്ങനെ പുതിയ ബ്ലോക്ക് ആ ചെയ്‌നില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും. ഒടുവില്‍ കൈമാറി കൈമാറി 2020ല്‍ എട്ടാമത്തെ വ്യക്തിയില്‍ നിന്നും ഒമ്പതാമന്‍ വസ്തു വാങ്ങുന്നത് വരെയുള്ള ചരിത്രം ആ ലെഡ്ജറില്‍ നിന്ന് മനസ്സിലാക്കാം. ഈ വസ്തുവിന്‍ മേല്‍ നടക്കുന്ന ഓരോ കൈമാറ്റവും ലെഡ്ജറില്‍ കലാന്തരേണ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ നിലവിലെ ഉടമയാരാണെന്നു സംശയം ഇല്ലാതെ തന്നെ ആ ഇടപാട് ചരിത്രം പരിശോധിച്ച് ലെഡ്ജറില്‍ നിന്ന് മനസ്സിലാക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ വില്ലേജ്  ഓഫീസുകളില്‍ വസ്തുവിന്റെ തണ്ടപ്പേര്‍ രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള അടിസ്ഥാന നികുതി രജിസ്റ്റര്‍ പോലെ കാല ക്രമേണയുള്ള മാറ്റങ്ങള്‍ ബ്ലോക്ക് ചെയിന്‍ ശൃംഖലയില്‍ പുതിയ ബ്ലോക്കുകളിലായി രേഖപ്പെടുത്തുന്നു.  പക്ഷേ വില്ലേജ് ഓഫീസിലെ അടിസ്ഥാന നികുതി രജിസ്റ്ററും ബ്ലോക്ക് ചെയിനും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്.ആ വില്ലേജില്‍പ്പെട്ട ഭൂമിയുടെ അടിസ്ഥാന നികുതി പുസ്തകം ഏത് വിധത്തിലും തിരി മാറി നടത്താന്‍ അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞേക്കാം. അത് ഒരു പുസ്തക രൂപത്തിലാണെങ്കിലും ശരി മറിച്ച് ഒരു സോഫ്റ്റ് വെയറിലാണെങ്കിലും ശരി. ഒരൊറ്റ മെഷീനില്‍ പരിപാലിക്കുന്ന ഫയലുകളുടെ ഒരു ഡാറ്റാബേസായി ലെഡ്ജര്‍ സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമായി, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ വികേന്ദ്രീകൃതമായ  കമ്പ്യൂട്ടറുകളുടെ വിപുലമായ ശൃംഖലയില്‍ ചിതറിക്കിടക്കുന്നവയാണ്.  

അനുദിനം പരിണമിച്ചുകൊണ്ടിരിക്കാന്‍ സാധ്യതയുള്ള സമയബന്ധിതമായ സൃഷ്ടിയായിട്ടാണ് ബ്ലോക്ക് ചെയിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. വിവരങ്ങളുടെ ഈ വികേന്ദ്രീകരണം ഡാറ്റയുടെ മേല്‍ കൃത്രിമം നടത്താനുള്ള സാധ്യതയെ മാറ്റി നിര്‍ത്തുന്നു. ഈ സവിശേഷതയാണ് മറ്റ് സാങ്കേതികവിദ്യകളില്‍ നിന്ന് ബ്ലോക്ക്‌ചെയിനിനെ വേര്‍തിരിക്കുന്ന രണ്ടാമത്തെ വശത്തേക്ക് നമ്മെ കൊണ്ടുപോകുന്നത്. നിലവിലെ ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് ചേര്‍ക്കുന്നതിന് മുമ്പ് ആ ഡാറ്റയില്‍ വിശ്വാസം സ്ഥാപിക്കപ്പെടണം .അതിനു വേണ്ടി ചില കാര്യങ്ങള്‍ സംഭവിക്കണം. ആദ്യപടിയായി,ഒരു ക്രിപ്‌റ്റോഗ്രാഫിക് പസില്‍ പരിഹരിക്കേണ്ടതുണ്ട്, അങ്ങനെ പരിഹരിക്കപ്പെട്ട ആ പസില്‍ പുതിയ ഒരു ബ്ലോക്കായി മാറുന്നു. ക്രിപ്‌റ്റോഗ്രാഫിക് പസില്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ആ പസില്‍  പരിഹരിക്കുന്ന കമ്പ്യൂട്ടര്‍ ആ നെറ്റ്‌വര്‍ക്കിലെ മറ്റെല്ലാ കമ്പ്യൂട്ടറുകളിലേക്കും ആ പസിലിന്റെ ഉത്തരം വിതരണം ചെയ്യുന്നു. ഇതിനെ പ്രൂഫ് ഓഫ് വര്‍ക്ക് എന്നറിയപ്പെടുന്നു. 

നെറ്റ്‌വര്‍ക്കിലെ മറ്റ് കമ്പ്യൂട്ടറുകള്‍ ഈ തെളിവ് മറ്റുള്ളവര്‍ സാധൂകരിക്കപ്പെട്ടു ശരിയായ്കയാല്‍ ആ ചെയിനിലേക്ക് പുതിയ ബ്ലോക്കായി അതിനെ ചേര്‍ക്കുകയും ചെയ്യും. ഈ അതിസങ്കീര്‍ണ്ണമായ ഗണിതശാസ്ത്ര വെല്ലുവിളികളെ നിരവധി കമ്പ്യൂട്ടറുകള്‍ പരിശോധിച്ചുറപ്പിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍, ശൃംഖലയിലെ ഓരോ ബ്ലോക്കും വിശ്വസനീയമാണെന്ന് ഉറപ്പുനല്‍കുന്നു. ഇങ്ങനെ വിശ്വാസമാര്‍ജിച്ച പുതിയ ബ്ലോക്കുമായി നേരിട്ട് ഇടപഴകാന്‍ ആ നെറ്റ്‌വര്‍ക്കിലെ മറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ഇപ്പോള്‍ കഴിയും.  

ഈ പ്രവര്‍ത്തനം ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ വളരെ വിപ്ലവകരമാകുന്നതിന്റെ മൂന്നാമത്തെ കാരണം നമുക്ക് നല്‍കുന്നു ഇടനിലക്കാരുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു. നിലവില്‍,നമ്മള്‍ മറ്റൊരാളുമായി ബിസിനസ്സ് നടത്തുമ്പോള്‍, സാമ്പത്തികബിസിനസ്സ് രേഖകള്‍ നമ്മള്‍ നേരിട്ട് മറ്റൊരാളെ കാണിക്കുന്നതിന് പകരം, രേഖകള്‍ കാണുന്നതിനും ആ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനും, അത് ശരിയാണെന്നു ബോധ്യപ്പെടുത്തുന്നതിനുമായിട്ട് നാം ഒരു ബാങ്കിനെയോ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെയോ, അഭിഭാഷകനയോ പോലുള്ള വിശ്വസനീയമായ ഒരു ഇടനിലക്കാരെ ആശ്രയിക്കുന്നു; ഈ ഇടനിലക്കാര്‍ കക്ഷികള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തുകയും രേഖകളുടെ ആധികാരികത സ്ഥിരീകരിക്കുകയും ചെയ്യുന്നു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ മേല്‍ പറഞ്ഞ നടപടി കൂടുതല്‍ സുതാര്യമാക്കുകയും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്യുന്നു.  നമ്മള്‍ ബ്ലോക്ക് ചെയ്‌നില്‍ സൂക്ഷിയ്‌ക്കുന്ന ഡാറ്റ വിശ്വാസയോഗ്യമായ പിയര്‍ടുപിയര്‍ ഇടപെടല്‍ കൊണ്ട് കൃതൃമത്തിന് അതീതമാകയാല്‍  പരസ്പരം ആക്‌സസ് ചെയ്യുന്നതിലും പരിശോധിച്ചുറപ്പിക്കുന്നതിലും ബിസിനിസ് ഇടപാട് നടത്തുന്നതിലും വിപ്ലവം സൃഷ്ടിക്കും.  

ഇത് വിവിധ രീതികളില്‍ നടപ്പിലാക്കാം. ബ്ലോക്ക്‌ചെയിനുകള്‍ പല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകും.  പൂര്‍ണ്ണ നിയന്ത്രിതമായും, പൊതുവായതും ആവശ്യത്തിന് ആക്‌സസ് ചെയ്യാവുന്ന തരത്തിലും ക്രമപ്പെടുത്താവുന്നതാണ്. പൂര്‍ണനിയന്ത്രിതമായ ഒരു ബ്ലോക്ക് ചെയിനില്‍ അതിന്റെ അഡ്മിന് മാത്രമേ നിയന്ത്രണം ഉണ്ടായിരിക്കു.ഉദാഹരണത്തിന് ഒരു സ്വകാര്യ ബിസിനസ്സ് സ്ഥാപനത്തിന്റെ ബ്ലോക്ക് ചെയിന്‍.   പൊതുവായ ഒരു ബ്ലോക്ക് ചെയിന്‍ വ്യവസ്ഥയില്‍ ആര്‍ക്കും ആക്‌സെസ് ലഭ്യമാകും. ബിറ്റ്‌കോയിന്‍ ഇതിന് ഒരു ഉദാഹരണമാണ് .  പൊതുവായതും ആവശ്യത്തിന് ആക്‌സസ് ചെയ്യാവുന്ന തരത്തിലുള്ള ഒരു ബ്ലോക്ക് ചെയിനിലൂടെ  വലിയ ബിസിനസ്സ് സ്ഥാപനങ്ങള്‍, ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകൃത ഉപയോക്താക്കളെ മാത്രം ഉള്‍പ്പെടുത്തി  മറ്റുള്ളവരെ പരിമിതപ്പെടുത്തുന്ന രീതിയിലുള്ള ഒരു വ്യവസ്ഥിതി കൊണ്ടുവരാനാകും.

ഇതും കൂടാതെ, ഹൈബ്രിഡ് ബ്ലോക്ക്‌ചെയിനുകള്‍ നിലവിലുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇവ പ്രവര്‍ത്തിക്കുന്നത്. ആദ്യം സൂചിപ്പിച്ചപ്പോലെ വില്ലെജ് ഓഫീസിലെ അടിസ്ഥാന നികുതി രജിസ്റ്റര്‍ ഹൈബ്രിഡ് ബ്ലോക്ക്‌ചെയിനില്‍ രൂപപ്പെടുത്തിയെടുക്കാം. തങ്ങളുടെ  സ്വകാര്യ സ്വത്തിനു മേല്‍ മാത്രമേ ആ ബ്ലോക്ക്‌ചെയിന്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് ആക്‌സസ് ഉണ്ടാകൂ. ഇതില്‍ പൊതുജനങ്ങള്‍ക്ക് പരിമിതമായ സെലക്ഷനുകളിലേക്ക് മാത്രമേ പ്രവേശനമുള്ളൂ. മറ്റുള്ള, ഒരു തുറന്ന ബ്ലോക്ക്‌ചെയിനില്‍ എല്ലാവര്‍ക്കും എല്ലാ ഡാറ്റയിലേക്കും ആക്‌സസ് ഉണ്ട്. പക്ഷേ ഒരു സര്‍ക്കാര്‍ ഡാറ്റാബേസിലേക്ക് പുതിയ ഡാറ്റ അപ്‌ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത കുറച്ച് വ്യക്തികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ.  ഡാറ്റ വികേന്ദ്രീകരിക്കുക, ഡാറ്റയില്‍ വിശ്വാസം സ്ഥാപിക്കുക, പരസ്പരം നേരിട്ട് ഇടപഴകാന്‍ ജനങ്ങളെ പ്രാപ്തരാക്കുക തുടങ്ങി നമ്മള്‍ ദൈനംദിനം ഇടപഴകുന്ന പല വഴികള്‍ക്കും അടിവരയിടാന്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ നമ്മളെ പ്രാപ്തരാക്കുന്നു.

Tags: ബ്ലോക്ക് ചെയിന്‍ബിറ്റ്കോയിന്‍ജഗത് ജയപ്രകാശ്‌indiaസാങ്കേതികം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

India

ഞങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് : അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത് ; അസിം മുനീർ

India

പാകിസ്ഥാനെ പലതായി മുറിച്ച ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാനില്‍ സൈന്യവും ഭരണവും രണ്ട് പക്ഷത്ത്; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ട്രംപും ചൈനയും

India

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

India

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies