തൊടുപുഴ: തട്ടുകടയിലെ തര്‍ക്കത്തെത്തുടര്‍ന്ന നടന്ന വെടിവെപ്പില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയുടെ അമ്മ ലിസി മാര്‍ട്ടില്‍ പറയുന്നത് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് ഫിലിപ്പ് മാര്ട്ടിന് വെടിവെച്ചത് എന്നാണ്. വെടിയേറ്റവരും മര്‍ദ്ദനത്തിന് ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
ഇത്രയധികം ആളുകള്‍ കൂട്ടമായി മര്‍ദ്ദിക്കാന്‍ സംഘടിച്ചതില്‍ സംശയമുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ സിസിടിവ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ലിസി പറഞ്ഞു. എന്നാല്‍ ഫിലിപ്പ് മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന ജിജു പറയുന്നത് പൊറോട്ടയും ബീഫും ചോദിച്ചപ്പോള്‍ ഫിലിപ്പിനോട് ഇല്ലെന്ന് പറയുകയും, മറ്റോരാള്‍ക്ക് കൊടുക്കുകയും ചെയ്തുഇത് ഫിലിപ്പ് ചോദ്യം ചെയ്തു, തുടര്‍ന്നായിന്നു മര്‍ദ്ദനം.
ശനിയാഴച്ച രാത്രി തട്ടുകടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും മര്‍ദ്ദനമേറ്റ ഫിലിപ്പ് തോക്ക് ഉപയോഗിച്ച് വെടുവെക്കുകയും, ബസ്സ് കണ്ടക്ടര്‍ സനല്‍ മരിക്കുകയും ചെയ്തിരുന്നു.ഫിലിപ്പ് മാര്ട്ടിന് റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: