കോഴിക്കോട് : മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ യുവാവ് മരിച്ചു. നാദാപുരം വളയം സ്വദേശി രത്നേഷ് ആണ്് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. യുവതിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റിട്ടുണ്ട്.
പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലേക്ക് കയറി വീടിനുള്ളിലെക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ട് വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു യുവാവിന്റെ ശ്രമം. രണ്ടാംനിലയില്‍ തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഇതോടെ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. ഇലക്ട്രീഷ്നായി ജോലി ചെയ്യുന്ന രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യവാരം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിന്റെ വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. യുവാവിന്റെ മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: