നാഗര്‍കോവില്‍: ട്രേഡ് യൂണിയനുകള്‍ ആഹ്വനംചെയ്ത ദേശീയപണിമുടക്ക് കന്യാകുമാരി ജില്ലയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. കടകമ്പോളങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ പതിവ് പോലെ ജീവനക്കാര്‍ എത്തി. ഓഫീസുകളുടെ പ്രവര്‍ത്തത്തനം സാധാരണ നിലയില്‍ നടന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ പതിവ് പോലെ ഓടി. എന്നാല്‍ തമിഴ്‌നാട് ട്രന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ 50 ശതമാനം മാത്രമേ നിരത്തുകളില്‍ സര്‍വീസ് നടത്തിയുള്ളൂ. ഇത് യാത്രക്കാരെ വലച്ചു. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി.
ജില്ലയില്‍ 12 ഡിപ്പോകളില്‍ നിന്നായി 780 ബസ്സുകള്‍ സര്‍വീസുകള്‍ നടത്തേണ്ടതാണ്. എന്നാല്‍ ഇന്നലെ 300 ബസ്സുകളാണ് നിരത്തിലിറങ്ങിയത്. ഇതാണ് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. മന്ത്രിമാര്‍ പങ്കെടുത്ത സര്‍ക്കാരിന്റെ പൊതു ഉദ്ഘാടനങ്ങളും ജില്ലയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: