ന്യൂദല്‍ഹി: സമുദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ വഹിച്ചുകൊണ്ടുള്ള അണ്ടര്‍വാട്ടര്‍ കാപ്സ്യൂള്‍ വിജയകരമായി പരീക്ഷിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും രണ്ടു മുതിര്‍ന്ന ശാസ്ത്രജ്ഞരും വെള്ളത്തില്‍ ഏഴു മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂറോളം ചെലവിട്ടു.
ആഴക്കടല്‍ പര്യവേഷണത്തിനു മനുഷ്യനെ അയയ്ക്കാനാണു കേന്ദ്രസര്‍ക്കാര്‍ സമുദ്രയാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായുള്ള ജീവന് രക്ഷാ സംവിധാനങ്ങളുള്‍പ്പെടെ പരീക്ഷിച്ചു. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഗോളാകൃതിയിലുള്ള പേടകം നിര്‍മിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആറു കിലോമീറ്റര്‍ ആഴത്തില്‍ പര്യവേഷണം നടത്താനുള്ള സമുദ്രയാന്‍ പദ്ധതി 2024ല്‍ ആണ് ഉദ്ദേശിക്കുന്നത്.
ചവറ കെഎംഎംഎലില്‍ നിന്നുള്ള ടൈറ്റാനിയം ലോഹസങ്കരം കൊണ്ട് ഇസ്റോയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ക്രൂ മൊഡ്യൂള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു പേടകം നിര്‍മിച്ചത്. രണ്ടു മീറ്റര്‍ വ്യാസമുള്ള പേടകത്തില്‍ മൂന്നു പേര്‍ക്കു യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: