ലോസ്ആഞ്ചലസ്: 94ാമത് ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ച് കോഡ എനന് ചിത്രം. ബധിരര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഓസ്‌കാറില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും ‘കോഡ’യാണ്. സിയാന്‍ ഹെഡറാണ് ചിത്രം സംവിധാനം ചെയ്തത്. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ‘കോഡ’.
മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള ഓസ്‌കറും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. കോഡയിലെ അഭിനയത്തിന് ട്രോയ് കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്.മികച്ച നടിയ്‌ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ജെസിക്ക ചസ്‌റ്റൈന്‍ സ്വന്തമാക്കി. ദ ഐസ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസിക്കയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
വില്‍ സ്മിത്താണ് മികച്ച നടന്‍. ‘കിംഗ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പേരാണ് ഇത്തവണ മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.
ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കിംഗ് റിച്ചാര്‍ഡ്’. ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ സ്മിത്ത് അവതരിപ്പിച്ചത്.
ജെയ്ന്‍ കാംപിയോണാണിനാണ് ഇത്തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ‘ദ പവര്‍ ഓഫ് ഡോഗ്’ എന്ന ചിത്രമാണ് അദ്ദേഹത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത്. വെസ്റ്റ് സൈഡ് സ്‌റ്റോറിയിലെ അഭിനയത്തിന്് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ അരിയാനോ ഡെബാനോയ്‌ക്ക് ലഭിച്ചു. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങള്‍ നേടി. ഒറിജിനല്‍ സ്‌കോര്‍, ശബ്ദലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട്‌സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: