ന്യൂഡല്‍ഹി: മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (എംആര്‍എസ്എഎം) വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ സേന. ഇന്ത്യന്‍ സമയം രാവിലെ 10.30നാണു പരീക്ഷണം നടന്നത്. ഒഡിഷയിലെ ബാലാസോര്‍ തീരത്തു വച്ചായിരുന്നു പരീക്ഷണം.
വ്യോമവേധാ മിസൈലിന്റെ പരീക്ഷണമാണ് ഇക്കുറി വിജയകരമായി പൂര്‍ത്തിയാക്കിയത്.ഡിആര്‍ഡിഒ ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായെന്ന് അറിയിച്ചത്. രാവിലെ 10.30 ഓടെ ഐടിആറില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. ലക്ഷ്യം കൃത്യമായി ഭേദിച്ചുകൊണ്ടായിരുന്നു മിസൈല്‍ കരുത്ത് തെളിയിച്ചതെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. ഇതിന് മുന്‍പ് ജനുവരിയില്‍ ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണമാണ് ഇവിടെ നിന്നും നടത്തിയത്. കരേസനയ്‌ക്ക് വേണ്ടിയാണ് വ്യോമവേധാ മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: