ബെംഗളൂരു: കര്‍ണ്ണാടകയിലെ പ്രാദേശിക എസ്ഡി പി ഐ നേതാവിന്റെ അനധികൃത ഹോട്ടല്‍ കെട്ടിടം ഉഡുപ്പി സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഇടിച്ചുനിരത്തി. ഉഡുപ്പി ജില്ലാ പ്രസിഡന്‍റ് നസീര്‍ അഹമ്മദിന്റെയും സഹോദരന്‍ ബഷീര്‍ അഹമ്മദിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലാണ് തകര്‍ത്തത്.
നിയമവും നിയന്ത്രണങ്ങളും പാലിക്കാതെ അനധികൃതമായാണ് ഈ ഹോട്ടല്‍ എസ്ഡിപി ഐ നേതാവ് നിര്‍മ്മിച്ചതെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറയുന്നു. നഗരത്തിലെ മോസ്‌ക് റോഡിലെ ജാമിയ മസ്ജിന്‍റേതെന്ന് പറയപ്പെടുന്ന പ്ലോട്ടിലാണ് സറ ഫാമിലി റസ്റ്റോറന്‍റ് എന്ന പേരില്‍ ഹോട്ടല്‍ കെട്ടിയുയര്‍ത്തിയത്. ഈ കെട്ടിടത്തിന് ബില്‍ഡിംഗ് ലൈസന്‍സ് കിട്ടിയിട്ടില്ല. മാത്രമല്ല, വ്യാപാരം നടത്താനുള്ള ട്രേഡ് ലൈസന്‍സും ഈ ഹോട്ടലിന് ലഭിച്ചിട്ടില്ലെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ഉദയ് ഷെട്ടി പറയുന്നു.
2018ല്‍ ഈ കെട്ടിടം പൊളിച്ചുനീക്കാന്‍ നസീര്‍ അഹമ്മദിനോടും സഹോദരന്‍ ബഷീര്‍ അഹമ്മദിനോടും നഗരസഭ അറിയിച്ചിരുന്നു. എന്നാല്‍ എസ്ഡിപി ഐ നേതാവ് ഇതിനെതിരെ സ്‌റ്റേ വാങ്ങി. ഈയിടെ ഈ സ്റ്റേ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് ഉഡുപ്പി നഗരസഭ അധികൃതര്‍ ഈ അനധികൃത കെട്ടിടം ഇടിച്ചുനിരത്തിയത്. മുനിസിപ്പില്‍ കമ്മീഷണര്‍, ഉഡുപ്പി തഹസില്‍ദാര്‍, ടൗണ്‍ പൊലീസ് എസ് ഐ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊളിക്കല്‍ നടപടി. ക്രമസമാധാനപാലനത്തിനായി നിരവധി പൊലീസുകാരെയും വിന്യസിച്ചിരുന്നു.
ഹോട്ടല്‍ നിര്‍മ്മിക്കുന്നതിന് മുന്‍പ് എസ്ഡി പി ഐ സഹോദരന്മാര്‍ ഒരു ആക്രിക്കച്ചവടം നടത്തിയിരുന്നു. പിന്നീടാണ് ഈ പ്രദേശം പുതുക്കിപ്പണിയുന്നു എന്ന വ്യാജേന 1800 ചതുരശ്ര അടിയുള്ള ഹോട്ടല്‍ പണിതത്. ഇതിന് നഗരസഭയില്‍ നിന്നും അനുമതിയും ഉണ്ടായിരുന്നില്ല.
എന്നാല്‍ നഗരസഭയുടെ നടപടി രാഷ്‌ട്രീയപ്രതികാരമാണെന്ന് എസ്ഡിപി ഐ നേതാവ് നസീര്‍ അഹമ്മദ് ആരോപിക്കുന്നു. ഹിജാബ് പ്രശ്‌നത്തില്‍ സമരം ചെയ്തതിനാണ് പകരം വീട്ടിയതാണെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍ ഈയിടെ ഉഡുപ്പിയുള്‍പ്പെടെയുള്ള പ്രദേശത്ത് നടന്ന ഹിജാബ് സമരത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡി പി ഐ, ജമാത്ത് എ ഇസ്ലാം എന്നീ സംഘടനകളുടെ സാന്നിധ്യമുള്ളതായി പറയുന്നു. ഇതിന് പിന്നില്‍ വിശദമായ ആസൂത്രണം തന്നെയുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. മുസ്ലിം യുവാക്കളെ മൗലികവാദ ചിന്തകളിലേക്ക് നയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: