തിരുവനന്തപുരം: കെ റയില്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് വെട്ടിലായ മന്ത്രി സജി ചെറിയാനെ വ്യത്യസ്ഥമായ ഒരു ചലഞ്ച് ഏറ്റെടുക്കാന്‍ ബിജെപി വക്താവ് സന്ദീപ് വാചസ്പതി വെല്ലുവിളിച്ചിരുന്നു. കെ റെയിലിന് വേണ്ടി തന്റെ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോളായിരുന്നു ഇത്. കിടപ്പാടം നഷ്ടമാകുന്ന പാവങ്ങള്‍ക്ക് നേതാക്കളുടെ സഖാക്കളുടെ വീട് നല്‍കുന്നതായിരുന്നു ചലഞ്ച്. കെ റയിലിനായി ഭൂമി വിട്ടുകൊടുത്തയാള്‍ക്ക് കിട്ടുന്ന നാലിരട്ടി നഷ്ടപരിഹാരം വീടു വിട്ടുകൊടുക്കുന്ന നേതാക്കള്‍ എടുത്തോളു. എന്ന ചലഞ്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറയായി.
ഫേസ് ബുക്കില്‍ സന്ദീപ് എഴുതി
”കെ റെയിലിന് വേണ്ടി മന്ത്രി സജി ചെറിയാന് തന്റെ വീട് വിട്ടുനല്‍കാന്‍ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ സ്ഥിതിക്ക് നമുക്ക് അത്തരം ഒരു ചലഞ്ചിനെ കുറിച്ച് പറയാം. സജി ചെറിയാന് ആ വീട് കെ റെയില്‍ കാരണം കിടപ്പാടം നഷ്ടമാകുന്ന ഒരാള്‍ക്ക് നല്കട്ടെ. മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയുള്ള ഒരാള്‍ക്ക് നല്കിയാല് മതി. വെറുതേ വേണ്ട. വീട് ആര്‍ക്കാണോ നല്‍കുന്നത് അയാളുടെ ഭൂമിക്ക് കിട്ടുന്ന നാലിരട്ടി നഷ്ടപരിഹാരം സജി ചെറിയാന് എടുത്തോളു. അതല്ലേ ഹീറോയിസം?
സജി ചെറിയാന് ഇത്തരത്തില്‍ ഒരു കാമ്പയിന് തുടക്കമിട്ടാല്‍ അത് കേരളത്തിലെ സിപിഎം സഖാക്കള്‍ ഒന്നടങ്കം ഏറ്റെടുക്കും. കിടപ്പാടം നഷ്ടമാകുന്ന പാവങ്ങള്‍ക്ക് സഖാക്കളുടെ വീട് നല്‍കും. സന്തോഷത്തോടെയും സമാധാനത്തോടെയും അവര്‍ കെ റെയിലിനായി വീടും പുരയിടവും വിട്ടുകൊടുക്കും. പിണറായി വിജയനും കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനുമെല്ലാം നഷ്ടപരിഹാരം വാങ്ങി സ്വന്തം വീട് കെ റെയില്‍ ഇരകള്‍ക്കായി വിട്ടുകൊടുക്കുന്ന രംഗം ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ.. രോമാഞ്ചം കൊള്ളുന്നില്ലേ? അപ്പോള്‍ സഖാക്കള്‍ക്കുണ്ടാകുന്ന ഉന്മേഷവും കോള്‍മയിരും എത്രത്തോളമാകും?
സിപിഎം അത്തരം ഒരു ചലഞ്ച് ഏറ്റെടുക്കുകയാണെങ്കില്‍ ആധുനിക കേരളം കണ്ട ഏറ്റവും വലിയ വിപ്ലവ പ്രവര്‍ത്തനമാകും അത്. പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റി അം?ഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും എംഎല്‍എമാരും സ്വന്തം വീടുകള്‍ കെ റെയില്‍ ഇരകള്‍ക്ക് നല്‍കണം. ഫലം വലിയ പൊതുജന പിന്തുണ ലഭിക്കും. ലാഭം, തങ്ങളുടെ വസ്തുവിനെക്കാള്‍ ഉയര്‍ന്ന വില (ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുന്ന നാലിരട്ടി വില) തങ്ങള്‍ക്ക് സ്വന്തം. ന?ഗരങ്ങളില്‍ ഫ്ലാറ്റോ അല്ലെങ്കില്‍ ഗ്രാമങ്ങളില്‍ ഒരേക്കര്‍ വസ്തു വാങ്ങി ആയിരം സ്ക്വയര്‍ ഫീറ്റില്‍ ഒരു വീടും വെച്ചാലും പിന്നെയും പണം ബാക്കിയാകും. ആ പണം കൊണ്ട് വേണമെങ്കില്‍ ഒരു പാര്‍ട്ടിയാപ്പീസ് പണിയാം. അല്ലെങ്കില്‍ മക്കളുടെ പേരില്‍ ബാങ്കിലിടാം. പ്രതിഷേധമില്ലാതെ കെ റെയില്‍ നടപ്പാകുകയും ചെയ്യും സമൂഹത്തില്‍ വലിയ ത്യാഗികളെന്ന പേരും ലഭിക്കും. കൈ നിറയെ പണവും കിട്ടും. ഇതാണ് സഖാക്കളെ സുവര്‍ണാവസരം. മടിച്ചു നില്‍ക്കാതെ അറച്ചു നില്‍ക്കാതെ അമാന്തം വരുത്താതെ എത്രയും വേഗം വീട് വിട്ടു നല്കല് ചലഞ്ച് പ്രഖ്യാപിക്കൂ’
ചലഞ്ച് വൈറലായാലും ആരും ഏറ്റെടുത്തില്ല. പക്ഷേ സന്ദീപ് വിടാന്‍ തയ്യാറായില്ല. സജി ചെറിയാനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം വീണ്ടും ഉയര്‍ന്നു വരുമ്പോള്‍ 4 വര്‍ഷം മുന്‍പ് എഴുതിയ പോസ്റ്റ് ഒരിക്കല്‍ കൂടി ഇട്ടിരിക്കുകയാണ്.
സജി ചെറിയാന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍’ എന്ന സ്ഥാപനത്തിന്റെ പിന്നിലെ തട്ടിപ്പിനെക്കുറിച്ചും അനധികൃത ഭൂമി ഇടപാടുകളെക്കുറിച്ചും രേഖകള്‍ സഹിതമായിരുന്നു അന്നത്തെ പോസ്റ്റ്
സജി ചെറിയാനെതിരായ ആരോപണം സംഘി നുണയോ?.
………………………….
കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരം മറച്ചു വെച്ചെന്ന് ചൂണ്ടിക്കാട്ടി സജിചെറിയാനെതിരെ ഉയർന്ന ആരോപണം വെറും സംഘിനുണയാണോ?. ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോ?. വ്യക്തിഹത്യ നടത്താനുള്ള വ്യാജ പ്രചരണമല്ലേയിത്?. ആരോപണം തെറ്റായതു കൊണ്ടല്ലേ സജി ചെറിയാന്റെ മൂന്ന് സെറ്റ് പത്രികകളും വരണാധികാരി സ്വീകരിച്ചത്?. തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ ആർക്കും തോന്നാവുന്ന ചില സംശയങ്ങളാണിത്. എന്താണ് ഇതിന്റെ സത്യാവസ്ഥ? ചില വസ്തുതകൾ പരിശോധിക്കാം…..
1.സജി ചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്ന ‘കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ’ എന്ന സ്ഥാപനത്തിനെതിരെ നടത്തുന്ന ആരോപണം നിരാലംബരായ നൂറു കണക്കിന് രോഗികളോടുള്ള വെല്ലുവിളിയല്ലേ?.
ഉത്തരം:- ഇപ്പോൾ ഉയർന്നിരിക്കുന്ന ഈ ആരോപണത്തിന് ‘കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയറു’ മായി ഒരു ബന്ധവുമില്ല. കരുണയുടെ ഭൂമി ഇടപാട് സുതാര്യമായ രീതിയിലാണ്. അതേപ്പറ്റി ആക്ഷേപമില്ല. അതിനാൽ തന്നെ ഇത് കരുണയ്ക്കെതിരായ നീക്കമാണെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. (അനുബന്ധ ചിത്രം1. പരിശോധിക്കുക. കരുണയ്ക്ക് വേണ്ടി വാങ്ങിയ ഭൂമിയുടെ ആധാരം)
2. പിന്നെ ഏത് സംഘടനയ്ക്ക് വേണ്ടി വാങ്ങിയ വസ്തുവിനെപ്പറ്റിയാണ് ആക്ഷേപം?.
ഉത്തരം:- ആലപ്പി റീഹാബിലിറ്റേഷൻ ആന്റ് പാലിയേറ്റീവ് സെന്റർ എന്ന കടലാസ് സംഘടനയെപ്പറ്റിയാണ് ആക്ഷേപം.
3. പാർട്ടിയ്ക്ക് വേണ്ടി വാങ്ങുന്ന വസ്തുക്കള്‍ അതത് കാലത്തെ ചുമതലക്കാരുടെ പേരിലല്ലേ വാങ്ങുന്നത്?. അത് എങ്ങനെ സ്വകാര്യ സ്വത്താവും?.
ഉത്തരം:- ചോദ്യം ന്യായമാണ്. സിപിഎമ്മിന്റെ മാത്രമല്ല എല്ലാ പാർട്ടികളുടേയും സ്വത്ത് അപ്രകാരമാണ് കൈകാര്യം ചെയ്യപ്പെടുന്നത്. സിപിഎമ്മിന് വേണ്ടി വാങ്ങിയ സ്വത്തുക്കളുടെ ഉടമസ്ഥത സജി ചെറിയാന് ഉണ്ടാവില്ല.അതു കൊണ്ട് അതൊന്നും സത്യവാങ്മൂലത്തിൽ കാണിക്കേണ്ടതുമില്ല. ഇത്രയും വരെ ശരിയാണ്.
4. പിന്നെന്താണ് ഇവിടെ സംഭവിച്ചത്?.
ഉത്തരം:- പാർട്ടി സ്വത്തുക്കളുടെ വിവരങ്ങൾ സത്യവാങ്മൂലം വഴി വെളിപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അതേപ്പറ്റി ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ന്യായീകരണ തൊഴിലാളികളാണ് രണ്ടിനെയും കൂട്ടിക്കുഴച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
4. ആലപ്പി റീഹാബിലിറ്റേഷൻ ആന്റ് പാലിയേറ്റീവ് സെന്ററിന് (ARPC) വേണ്ടി വാങ്ങിയ ഭൂമിയെപ്പറ്റി എന്താണ് ആക്ഷേപം?.
ഉത്തരം:- 2016 സെപ്തംബർ 19 ന് രൂപീകരിച്ച് ഈ സംഘടനയ്ക്കായി അമ്പലപ്പുഴയിൽ ഭൂമി വാങ്ങിയിരിക്കുന്നത് സജിചെറിയാന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും സ്വന്തം പേരിലാണ്. (അനുബന്ധ ചിത്രം 2 പരിശോധിക്കുക. ARPCക്ക് വേണ്ടി ഭൂമി വാങ്ങിയതിന്റെ ആധാരം.) ചിത്രം 1 ഉം ചിത്രം 2 ഉം താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ ഇതിലെ തട്ടിപ്പ് മനസ്സിലാകും.
ചിത്രം 1 പരിശോധിക്കാം. കരുണയുടെ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത് ‘കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ’ ചെങ്ങന്നൂരിന് വേണ്ടി പ്രസിഡന്റായ സജിചെറിയാന്റേയും സെക്രട്ടറിയായ ജി കൃഷ്ണകുമാറിന്റേയും പേർക്കാണ്. വാചകം ശ്രദ്ധിക്കണം. കരുണയ്ക്ക് വേണ്ടി എന്നാണ്. (ബൈലോ അനുസരിച്ച് സജി ചെറിയാൻ കരുണയുടെ ജനറൽ കൺവീനറാണ്. അത് മറ്റൊരു കാര്യം)
ഇനി ചിത്രം 2 പരിശോധിക്കാം. ARPCക്ക് വേണ്ടി ഭൂമി വാങ്ങിയിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും ജില്ലാ സെക്രട്ടറി സജിചെറിയാന്റേയും പേരിലാണ്. കോടിയേരി ബാലകൃഷ്ണൻ ARPCയുടെ ഭാരവാഹിയോ അംഗമോ അല്ലെന്ന കാര്യം പരമ പ്രധാനമാണ്. (ചിത്രം 3,4, ARPCയുടെ ഭാരവാഹി പട്ടിക) ഇവിടെ ഭൂമി വാങ്ങിയത് ARPCയ്ക്ക് വേണ്ടി ചെയർമാൻ സജിചെറിയാൻ ജനറൽ കൺവീനർ പി ഗാനകുമാർ എന്നിവരുടെ പേരിലായിരുന്നു എങ്കിൽ ആക്ഷേപത്തിനോ സംശയത്തിനോ ഇടവരില്ലായിരുന്നു.
5. പക്ഷേ അവിടെ കോടിയേരി സംസ്ഥാന സെക്രട്ടറി സജിചെറിയാൻ ജില്ലാ സെക്രട്ടറി എന്നൊക്കെ എഴുതിയിട്ടുണ്ടല്ലോ?.
ഉത്തരം:- അത് തട്ടിപ്പിന് മറ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. സിപിഎമ്മിന് വേണ്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒപ്പിട്ടു വാങ്ങി എന്ന് പറയുന്നതും കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി ഒപ്പിട്ടു വാങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആധാരം എഴുതുന്നവരോടോ അഭിഭാഷകരോടോ തിരിക്കിയാൽ മനസ്സിലാകുന്ന കാര്യമാണിത്.
6. അപ്പോൾ ARPC കടലാസ് സംഘടനയാണോ?.
ഉത്തരം:- ലഭ്യമായ രേഖകൾ അനുസരിച്ച് അങ്ങനെ മാത്രമേ കരുതാനാകൂ. കാരണം 2016 സെപ്തംബർ 19 ന് 23 അംഗങ്ങൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ARPC. ഒരു മാസത്തിന് ശേഷം 2016 ഒക്ടോബർ 20 ന് 12 അംഗ ആദ്യ ഭരണസമിതി നിലവിൽ വന്നിട്ടുമുണ്ട്. 6 ദിവസത്തിന് ശേഷം അമ്പലപ്പുഴയിൽ 23 സെന്റ് വസ്തുവാങ്ങാൻ 15 ലക്ഷം രൂപ അഡ്വാൻസ് നൽകുകയും 2017 നവംബർ 29 ന് വസ്തു രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആധാരത്തിൽ കാണിച്ചിരിക്കുന്ന വില 1,23,50,000 രൂപയാണ്. ആലപ്പുഴ ഗവൺമെന്റ് സർവന്റ് സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മൂന്നു ചെക്കുകൾ മുഖാന്തിരമാണ് മുഴുവൻ തുകയും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. വസ്തു വാങ്ങാൻ ഭരണസമിതി തീരുമാനമെടുത്തതായോ ആരെയെങ്കിലും ചുമതലപ്പെടുത്തിയതായോ ഒരു രേഖയുമില്ലെന്ന് നേരിൽ ബോധ്യപ്പെട്ടിട്ടുണ്ട്. (ഇനി അത്തരമൊരു രേഖ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന കാര്യം ഒരു സത്യമായി നിലനിൽക്കുന്നുമുണ്ട്.)
6. ഇത് കൂടാതെ മറ്റെവിടെയെങ്കിലും നടന്ന ഭൂമി ഇടപാടിനെപ്പറ്റി ആക്ഷേപമുണ്ടോ?.
ഉത്തരം:- ഉണ്ട്. വെൺമണിയിൽ സജിചെറിയാന്റേയും കോടിയേരിയുടേയും പേരിൽ 10 ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ട്. അതിൽ 8 എണ്ണത്തേപ്പറ്റിയും ആക്ഷേപമില്ല. കോടുകുളഞ്ഞി കരോട്, വെണ്മണിത്താഴം എന്നിവിടങ്ങളിൽ 2017 മാർച്ച് 30 ന് നടന്ന രണ്ട് ഇടപാടുകൾ വ്യക്തിപരമായ പേരിലാണ്. ഇതേപ്പറ്റിയാണ് ആക്ഷേപം.
7. ഇത്രയും ക്രമക്കേടുകൾ ഉണ്ടായിട്ടും വിവരങ്ങൾ മറച്ചു വെച്ചിട്ടും വരണാധികാരി പത്രിക സ്വീകരിച്ചല്ലോ?.
ഉത്തരം:- അവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നത്. സൂക്ഷ്മപരിശോധനാ വേളയിൽ രേഖകൾ മുഴുവൻ ഹാജരാക്കിയിരുന്നു. മാത്രവുമല്ല എതിർ സത്യവാങ്മൂലവും സമർപ്പിച്ച് പരാതിയും നൽകിയിരുന്നു. ഇത് തീർപ്പാക്കാതെ വരണാധികാരി അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് പത്രിക സ്വീകരിക്കുകയായിരുന്നു. വ്യാജ സത്യവാങ്മൂലം നൽകിയതിന് നിരവധി എംപിമാരെയും എംഎൽഎമാരേയും കോടതികൾ അയോഗ്യരാക്കിയിട്ടുണ്ടെന്ന വസ്തുതയും അദ്ദേഹം പരിഗണിച്ചില്ല.
8. ഇതെപ്പറ്റി എൻഫോഴ്സ്മെന്റ് അന്വേഷിക്കണമെന്ന ബിജെപി ആവശ്യത്തിൽ കഴമ്പുണ്ടോ?.
ഉത്തരം:- ഉണ്ട്. കാരണം 2016 നവംബർ 8 ന് നോട്ട് നിരോധനം നിലവിൽ വന്ന ശേഷമാണ് ഈ ഇടപാട് നടന്നത്. 2016 ഒക്ടോബർ 26 നാണ് അഡ്വാൻസ് നൽകി കരാർ ഉണ്ടാക്കിയത്. അതായത് നോട്ട് നിരോധനത്തിന് ഒരു മാസം മുൻപ്. സാധാരണ കരാർ കാലാവധി പരമാവധി 11 മാസമോ അതിൽ താഴെയോ ആണ്. എന്നാൽ ഇവിടെ മുഴുവൻ പണവും നൽകി ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത് 2017 നവംബർ 29 നാണ്. കരാർ ഉണ്ടാക്കി ഒരു വർഷത്തിന് ശേഷം. പണമിടപാട് നടന്നതാകട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ആലപ്പുഴ ഗവൺമെന്റ് സർവന്റ് സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വഴിയും. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇത് രാഷ്ട്രീയമായി ശരിയാണ്. അതേപ്പറ്റി എൻഫോഴ്സ് മെന്റ് അന്വേഷിക്കണമെന്ന് ആവശ്യം ന്യായവും.
ഇപ്പോൾ കാര്യങ്ങൾ ഏകദേശം വ്യക്തമായി കാണും എന്ന് വിശ്വസിക്കുന്നു. നിയമ നിർമ്മാതാവാകാൻ മത്സരിക്കുന്നയാൾ നിയമലംഘനം നടത്തിയാണോ അത് ചെയ്യേണ്ടതെന്ന് ന്യായീകരണ തൊഴിലാളികൾ വ്യക്തമാക്കണം.മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് ഇതൊക്കെ ഒളിപ്പിക്കുന്നത്?. നാട്ടുകാരെ പറ്റിച്ചും സഹപ്രവര്‍ത്തകരെ വഞ്ചിച്ചും നേടിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരങ്ങൾ പുറത്തു വരുമ്പോൾ ജാള്യത ഉണ്ടാകുമെന്ന് അറിയാം. സാരമില്ല, പക്ഷേ ജനസേവകൻ എന്ന അവകാശ വാദം അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുണ്ട്. ഒപ്പം ന്യായീകരണ തൊഴിലാളികള്‍ക്ക് ഒരു നല്ല നമസ്കാരവും…….
പ്രതികരിക്കാൻ ഇവിടെ എഴുതുക: