Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത; ഫിലിപ്പോ ഒസെല്ലയുടെ വിലക്ക് വിസാച്ചട്ടങ്ങള്‍ ലംഘിച്ചതിന്

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദുബായ് വഴിയുള്ള എമിറൈറ്റ്‌സ് വിമാനത്തില്‍ യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ദക്ഷിണേഷ്യന്‍ നരവംശശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. കുസാറ്റ്, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്(സിഡിഎസ്), ഇന്റര്‍ യൂണിവേഴ്‌സിറ്റ് സെന്റര്‍ പോര്‍ഓള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സ്,

അനീഷ് അയിലം by അനീഷ് അയിലം
Mar 27, 2022, 11:24 am IST
in Kerala

തിരുവനന്തപുരം: നരവംശ ശാസ്ത്രജ്ഞനായ  ഇറ്റാലിയന്‍ പൗരന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ചത് വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന്. ഫിലിപ്പോ ഒസെല്ലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദുരൂഹതകളേറെ. തീരദേശ മേഖലയില്‍ കാലാവസ്ഥാ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും സൂചന.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദുബായ് വഴിയുള്ള എമിറൈറ്റ്‌സ് വിമാനത്തില്‍ യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ദക്ഷിണേഷ്യന്‍ നരവംശശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. കുസാറ്റ്, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്(സിഡിഎസ്), ഇന്റര്‍ യൂണിവേഴ്‌സിറ്റ് സെന്റര്‍ പോര്‍ഓള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സ്, കേരള യൂണിവേഴ്‌സിറ്റി, സസെക്‌സ് യൂണിവേഴ്‌സിറ്റി എന്നിവര്‍ ചേര്‍ന്ന് മസ്‌കറ്റ് ഹോട്ടലില്‍ നടത്തുന്ന ഗവേഷക സെമിനാറില്‍ പങ്കെടുക്കാനായാണ് ഒസെല്ല എത്തിയത്. എന്നാല്‍ ഇദ്ദേഹത്തിനെതിരെ വിസാച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ അതേ വിമാനത്തില്‍ തരിച്ചയച്ചു.

ഗവേഷണ വിസയാണ് ഇദ്ദേഹത്തിന് അനുവദിച്ചിട്ടുള്ളത്. അടുത്തമാസം വരെ കാലാവധിയുണ്ട്. തിരികെ പോകാനുള്ള ടിക്കറ്റുമായാണ് എത്തിയതും. എന്നാല്‍ ഗവേഷണ വിസയുള്ള ആള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തു എന്നതിനെത്തുടര്‍ന്നാണ് പ്രവേശനം വിലക്കിയത്. ഏറെനാളായി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്.

കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളികളുടെ ജീവിത രീതിയിലെ മാറ്റവും സംബന്ധിച്ചുള്ള പഠനത്തിലാണ്  ഒസെല്ലയെന്നും ഇതുമായി ബന്ധപ്പെട്ടാണ് സെമിനാറെന്നുമാണ് സംഘാടകരുടെ വിശദീകരണം. കഴിഞ്ഞ ഒക്‌ടോബറില്‍ കേരളത്തില്‍ എത്തിയ ഇദ്ദേഹം മത്സ്യത്തൊഴിലാളികളുമായി ആശയവിനി

മയം നടത്താന്‍ കഴിയുന്ന ഒരു ഉപകരണം തീരദേശത്ത് സ്ഥാപിക്കാനുള്ള ആവശ്യവുമായി സെക്രട്ടേറിയറ്റിലെത്തിയിരുന്നു. വിഴിഞ്ഞം, പൂന്തുറ, അടിമലത്തുറ തുടങ്ങിയ മേഖലകളിലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠനം നടത്താനെന്നായിരുന്നു വിശദീകരണം. ഇതിനായി സെക്രട്ടേറിയറ്റില്‍ എത്തിയ ഇദ്ദേഹം മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. നരവംശശാസ്ത്രത്തില്‍ ഇന്റര്‍നാ

ഷണല്‍ ഡെവലപ്പ്‌മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളില്‍ ഗവേഷണം ചെയ്യുന്ന അദ്ദേഹം കാലാവസ്ഥാ വ്യതിയാനപഠനത്തിന് ഉപകരണം സ്ഥാപിക്കുന്നത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഗവേഷണത്തിന്റെ ഭാഗമായുള്ള പാകിസ്ഥാന്‍ വിസയും ഇദ്ദേഹത്തിനുണ്ട്.

30 വര്‍ഷമായി ഇദ്ദേഹം കേരളത്തില്‍ ഗവേഷണത്തിലാണ്. കോഴിക്കോട് കുടുംബസമേതം താമസിച്ച് കേരളത്തിലെ ഇസ്ലാമിക പരിഷ്‌കാരങ്ങളുടെ വിവിധ ധാരകളുടെ ആവിര്‍ഭാവവും മതപരമായ ആചാരങ്ങളും രാഷ്‌ട്രീയവും സാമ്പത്തിക പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഈഴവരുടെ ജീവിതം- ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടും പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.  

Tags: നിയമംvisaഫിലിപ്പോ ഒസെല്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ ‘ അറസ്റ്റ് വാറണ്ട് ‘, പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് ?

India

ഒരൊറ്റ പാകിസ്ഥാനിയെയും ഇങ്ങോട്ട് കയറ്റില്ല : പാകിസ്താൻ പ്രതിരോധ മന്ത്രിയ്‌ക്കടക്കം വിസ നിഷേധിച്ച് അഫ്ഗാൻ

Marukara

ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ : പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ദുബായ്

Kerala

യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: മകള്‍ക്ക് പിന്നാലെ അമ്മയും അറസ്റ്റില്‍

India

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.