തിരുവനന്തപുരം:മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ നാലാം സീസണ് തുടങ്ങുന്നു. മുംബൈ ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച നടക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഏഷ്യാനെറ്റിലും ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യും.

ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകര്‍. ഈ വര്‍ഷവും മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു സിനിമാ താരമുണ്ടാകുമെന്ന സൂചന ഏഷ്യാനെറ്റ് ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിട്ടുണ്ട്. മുംബൈയില്‍ അതിഗംഭീരമായ സെറ്റാണ് ബിഗ്ബോസിനായി ഒരുക്കിയിരിക്കുന്നത്. ഇത്തവണയും സിനിമാലോകത്തുനിന്നും ഒന്നിലധികം താരങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയേക്കും. പക്ഷേ അതാരൊക്കെയാണെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. മാര്‍ച്ച് 27 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.

ബിഗ് ബോസ് ആദ്യ സീസണില്‍ ശ്വേത മേനോന്, ശ്രീലക്ഷ്മി ശ്രീകുമാര്‍, ഹിമ ശങ്കര്‍, അനൂപ് ചന്ദ്രന്, അദിതി രവി, സാബുമോന് തുടങ്ങിയവര്‍ സിനിമാ മേഖലയില്‍നിന്നും പങ്കെടുത്തിരുന്നു. രണ്ടാം സീസണില്‍ രജിനി ചാണ്ടി, സാജു നവോദയ, വാണ നായര്‍, തെസ്നി ഖാന്, പ്രദീപ് ചന്ദ്രന് തുടങ്ങിയവരായിരുന്നു സിനിമാ താരങ്ങള്‍. മൂന്നാം സീസണില്‍ നോബി മര്‍ക്കോസ്, മണിക്കുട്ടന്, മിഷേല്‍ ആന്‍ ഡാനിയേല്‍, സജ്ന ഫിറോസ്, ഫിറോസ് ഖാന്, രമ്യ പണിക്കര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.







പ്രതികരിക്കാൻ ഇവിടെ എഴുതുക: