തിരുവനന്തപുരം: സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുമ്പോള് അത് ലഭ്യമാക്കികൊടുക്കാന് ചുമതലപ്പെട്ടവരാണ് അഭിഭാഷകരെന്നും അവര് നീതിബോധം കൈവിടരുതെന്നും മുന് ഡിജിപി പി.ജെ. അലക്സാണ്ടര്. അഭിഭാഷക പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന് സ്വാതന്ത്രസമരരംഗത്തും ഇന്ത്യന് ഭരണഘടനയുടെ ഉദയത്തിനു പിന്നിലും അഭിഭാഷകരുടെ പങ്ക് നിസ്തുലമാണ്. എതിരഭിപ്രായങ്ങളെ ശ്രവിക്കുകയും മറുപടി പറയുകയും ചെയ്തതിലൂടെയാണ് ഭാരതത്തിന്റെ സാമൂഹിക വികസനമുണ്ടായിട്ടുണ്ട്. നിയമരംഗം അതിന്റേതായ സംഭാവന നല്കിയിട്ടുമുണ്ട്. ഭരണവും ഭരണസംവിധാനവും ജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമാവണം. അത് സംഭവിക്കാതെ വരുന്നു. ഇന്ന് നല്ല നിയമങ്ങളുണ്ട്, നല്ല ജഡ്ജിമാരുണ്ട്, നല്ല അഭിഭാഷകരുണ്ട്. എന്നിട്ടും ചില വേളകളില് അര്ഹതപ്പെട്ടവര്ക്ക്, സാധാരണക്കാര്ക്ക് നീതി കിട്ടാതെ പോകുമ്പോള് ആ സാഹചര്യം മാറ്റിമറിക്കാന് കഴിവുള്ള വിഭാഗമാണ് അഭിഭാഷക സമൂഹമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ബി. ആര്. ശ്യാം അധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് എ.കെ. ഗോപകുമാര്, അധിവക്ത പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന്, ദേശീയ സമിതിയംഗം അഡ്വ. കെ.എസ്. രാജഗോപാല്, അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. ബി. അശോക്, സംസ്ഥാന സെക്രട്ടറി അഡ്വ. അജിത് അണിയൂര്, സംസ്ഥാനസമിതിയംഗം അഡ്വ. പി. സന്തോഷ്കുമാര്, അഡ്വ.എന്. അരവിന്ദാക്ഷന്നായര്, അഡ്വ. എസ്. ഷിബുകുമാര്, അഡ്വ. ശങ്കരന്കുട്ടി, അഡ്വ. ഐക്കര എം. അനില്കുമാര്, അഡ്വ. എ. രാധാകൃഷ്ണന്, അഡ്വ. എ.ജി. ശ്യാംകുമാര് എന്നിവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: