ന്യൂദല്‍ഹി: കര്‍ണാടകത്തിലെ വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിയത് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി പരിണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്,
ഹിജാബ് വിഷയത്തെ വൈകാരികമാക്കി വിവാദമുണ്ടാക്കരുതെന്നും ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചു. പരീക്ഷയാണെന്നും അതിനാല്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷയും ഹിജാബും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വാദം കേള്‍ക്കാന്‍ ഒരു തീയതി നിശ്ചയിക്കണമെന്ന അഭ്യര്‍ഥനയും കോടതി തള്ളി.
ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദേവദത്ത് കാമത്താണ് ഇന്നലെ കോടതി ചേര്‍ന്ന സമയത്ത് വിഷയം എടുത്തിട്ടത്. ഹിജാബ് വിഷയത്തില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ വേഗം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിന് പരീക്ഷയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് വിഷയത്തെ സെന്‍സേഷനലൈസ് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു. പരീക്ഷ എഴുതാതിരുന്നാല്‍ ഒരു വര്‍ഷം പോകുമെന്നും ഹിജാബ് ധരിച്ചവര്‍ പരീക്ഷയ്ക്ക് ഇരിക്കാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ലെന്നും അഭിഭാഷകന് പറഞ്ഞു. എന്നാല്‍ ഇത് കേട്ടതായി ഭാവിക്കുക പോലും ചെയ്യാത്ത കോടതി അടുത്ത കേസ് എടുക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതിയുടെ വിശാല ബെഞ്ച്, വിദ്യാലയങ്ങളില്‍ അത് വിലക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ടെന്നും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നല്കിയ അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: