ന്യൂയോർക്ക്: അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജന് കുറി തൊട്ട് ഡ്യൂട്ടി ചെയ്യാൻ അനുവാദം. എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥനായ ദർശൻ ഷായ്ക്കാണ് ഡ്യൂട്ടിയിലിരിക്കെ മതാചാരം പിന്തുടരാൻ അനുവാദം ലഭിച്ചിരിക്കുന്നത്.
ഗുജറാത്ത് സ്വദേശിയായ ദർശൻ ഷാ നിലവിൽ അമേരിക്കയിലാണ് താമസം. അമേരിക്കൻ വ്യോമസേനയിൽ ചേർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഷായ്ക്ക് അനുമതി ലഭിക്കുന്നത്. ദർശൻ ഷായ്ക് കുറി തൊടാൻ അനുമതി നൽകിയ അമേരിക്കൻ വ്യോമസേനയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. അമേരിക്കൻ വ്യോമസേനയിൽ ഇത് ആദ്യമായാണെന്നും സംഭവിക്കുമെന്ന് പോലും കരുതിയതല്ലെന്നും സുഹൃത്തുക്കൾ തനിക്ക് സന്ദേശമയച്ചതായി ദർശൻ പറഞ്ഞു.
തന്റെ മതസ്വാതന്ത്ര്യം പ്രകടമാക്കാൻ സാധിക്കുന്ന രാജ്യത്ത് ജീവിക്കാൻ സാധിക്കുന്നതിൽ നന്ദി അറിയിക്കുകയും ചെയ്തു ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: