കോട്ടയം:നിരക്ക് വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്നും തുടരുന്നു. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഉണ്ടായില്ല. സ്ഥിരമായി സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന ആളുകളും സ്കൂള്‍ വിദ്യാര്‍ത്ഥികളും വളരെ ബുദ്ധിമുട്ടി.
പരീഷക്കാലം കൂടി ആയത് കൊണ്ട് സ്വകാര്യ വാഹനങ്ങളെയോ ടാക്സി, എന്നിവയെ ആശ്രയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയത്. പലരും മണിക്കൂറുകള്‍ വഴിയില്‍ നിന്നിട്ടാണ് വല്ലപ്പോഴും വരുന്ന കെഎസ് ആര്‍ടിസിയില്‍ കയറി സ്ഥാപനങ്ങളില്‍ എത്തുന്നത്. സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന സ്ഥലങ്ങളില്‍ പലര്‍ക്കും ജോലി പോകാന്‍ സാധിച്ചിട്ടില്ല.
എം.സി റോഡ്, കെ.കെ റോഡ് എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി. ബസ്സുകളില്‍ നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു. സമരം കാരണം ടൗണുകളിലെ കടകളിലും തിരക്ക് കുറവായിരുന്നു. ജില്ലയില്‍ ആകെ മൂന്ന് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി.പാലാ- ഈരാറ്റുപേട്ട- കാഞ്ഞിരപ്പളളി റൂട്ടിലാണ് സര്‍വ്വീസ് ഉണ്ടായിരുന്നത്. സംഘടനകളില്‍ അംഗത്വമുളളവരല്ല ഈ ബസ്സ് ഉടമകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: