തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു. ചിറയന്‍കീഴില്‍ നിന്ന് രണ്ട് തവണ ലോക്സഭാ അംഗമായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. രാജ്യസഭാ അംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ കഴക്കൂട്ടത്ത് നിന്നായിരുന്നു നിയമസഭയിലെത്തിയത്. എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി നിയമസഭയില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടുണ്ട്. പ്രേം നസീറിന്റെ സഹോദരിയായ സുഹറയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: