വ്യത്യസ്ത ജോണറുകളില്‍ സിനിമ ചെയ്യുന്നതില്‍ പേര് കേട്ട സംവിധായകനായ പ്രശാന്ത് വര്‍മ്മ വീണ്ടും ഒരു സൂപ്പര്‍ ഹീറോ ചിത്രവുമായി വരുന്നു. തെലുങ്ക് സിനിമയിലേക്ക് സൂംബി ജോണറില്‍ ഉള്ള ചിത്രം പരിചയപ്പെടുത്തിയതിനു ശേഷം പ്രശാന്ത് വര്‍മ്മ ഒരുക്കിയ ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ് ഹനുമാന്, തേജ സജ്ജ നായകന് ആകുന്ന ഈ ചിത്രം റിലീസിന് തയ്യാറായി നില്ക്കവേ വീണ്ടും ഒരു സൂപ്പര്‍ ഹീറോ സിനിമ അന്നൗണ്‍സ് ചെയ്തിരിക്കുകയാണ് പ്രശാന്ത് വര്‍മ്മ.
അധിര എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് സ്ട്രൈക്ക് പുറത്തിറക്കിയിരിക്കുന്നത് രാജമൗലി , റാം ചരണ്‍ , ജൂനിയര്‍ എന്‍ ടി ആര് എന്നിവര്‍ ചേര്‍ന്നാണ്. കല്യാണ്‍ ദസരി എന്ന പുതുമുഖം നായകന് ആകുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് പ്രൈം ഷോ എന്റെര്റ്റൈന്മെന്റ്സിന്റെ ബാനറിലാണ്. ഇന്ത്യന്‍ പുരാണ കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് മാര്‍വെല്‍, ഡിസി പോലെ ഒരു സിനിമാറ്റിക് യൂണിവേഴ്സിറ്റി ഒരുക്കാന്‍ ഉള്ള പദ്ധതിയിലാണ് പ്രശാന്ത് വര്‍മ്മ.
പ്രൈംഷോ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ നിരഞ്ജന് റെഡ്ഡി നിര്‍മിക്കുന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത് ശ്രീമതി ചൈതന്യയാണ്, ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹൈദ്രബാദ് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന സ്ക്രിപ്റ്സ് വില്ലെ എന്ന പ്രമുഖ ടീമാണ്, ദശരധി ശിവേന്ദ്ര ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗൗരി ഹരിയാണ്.
അഭിനേതാക്കള്‍: കല്യാണ്‍ ദസരി. രചന, സംവിധാനം- പ്രശാന്ത് വര്‍മ്മ, നിര്‍മ്മാണം- കെ. നിരഞ്ജന് റെഡ്ഡി, ബാനര്‍- പ്രൈംഷോ എന്റര്‍ടൈന്‍മെന്റ്. തിരക്കഥ: സ്ക്രിപ്റ്റ് വില്ലെ, ഛായാഗ്രഹണം- ദാശരധി ശിവേന്ദ്ര, സംഗീതം- ഗൗരിഹരി, പിആര്‍ഒ- എ.എസ്. ദിനേശ്, ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: