ന്യൂദല്‍ഹി : ഇന്ത്യയില്‍ കൗമാരക്കാര്‍ക്കിടയിലുള്ള കോവോവാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു. പൂനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ വാക്സിന് ഡിജിസിഐ അംഗീകാരം നല്കി കഴിഞ്ഞു. 12നും 18നും ഇടയിലുള്ള കൗമാരക്കാര്‍ക്കിടയിലാണ് ഈ വാക്സിന് നല്‍കുക.
കൊവിഷീല്‍ഡ് വാക്സിന് വികസിപ്പിച്ച് അതേ കമ്പനി തന്നെയാണ് കോവോവാക്സിന് വികസിപ്പിച്ചതിന് പിന്നിലും ഉള്ളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച വാക്സിന് എന്‍വിഎക്സ്-കോവ്2373 എന്നും പേരിട്ടിട്ടുണ്ട്. കൊവോവാക്സ് എന്നതാണ് ബ്രാന്‍ഡ് നെയിം. നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്സിന് ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ് എന്ന പേരില്‍ പുറത്തിറക്കുന്നത്.
കോവിഡിനെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ വാക്സിനാണിത്. 2021 ഡിസംബറില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവോവാക്സ് ഉപയോഗിക്കാന്‍ നേരത്തെ ഡിജിസിഐയുടെ അനുമതി ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഇതിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊവോവാക്സ് എന്ന ബ്രാന്‍ഡ് നെയിമില്‍ പുറത്തിറങ്ങുന്ന നോവവാക്സിന് ആദ്യമായാണ് കൗമാക്കാരില് ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: