മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് (ഇഡി) കണ്ടുകെട്ടി.
താക്കറെയുടെ ഭാര്യ രശ്മി താക്കറേയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. ശ്രീധര്‍ പടങ്കറിന്റെ കമ്പനിയായ ശ്രീ സായിബാബ ഗൃഹനിര്‍മ്മിതി പ്രൈ. ലി എന്ന കമ്പനിയുടെ 6.45 കോടി വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനി 258 കിലോ സ്വര്‍ണ്ണം നല്‍കിയതിന് ഏകദേശം 84.5 കോടി നിരോധിച്ച നോട്ടുകള്‍ വാങ്ങിയെന്ന കേസുമായി ഇതിന് ബന്ധമുണ്ട്. ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ താനെ വര്‍ത്തക് നഗറിലെ നീലാംബരി എന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകളും കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.. കേസന്വേഷണം പുരോഗമിക്കുകയാണ്.
മുംബൈ കേന്ദ്രമായ പുഷ്പക് ഗ്രൂപ്പിന്റെ ഉടമ മഹേഷ് പട്ടേല്‍ പുഷ്പക് ഗ്രൂപ്പ് ഓഫ് കമ്പികളുടെ ഫണ്ടുകള്‍ വഴിതിരിച്ച് വിട്ടതും ഇഡി കണ്ടെത്തി. ഇത്തരം ഇടപാടുകളിലൊന്നില്‍ പുഷ്പക് റിയാല്‍റ്റി ഡവലപര്‍ 20.02 കോടി രൂപ നന്ദകിഷോര്‍ ചതുര്‍വേദിയുടെ കമ്പനികളിലൊന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പണം പിന്നീട് രശ്മി താക്കറെയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ കമ്പനിയായ ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയുടെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ നിക്ഷേപിച്ചു. നന്ദകിഷോര്‍ ചതുര്‍വേദി ഒരു പിടി ഷെല്‍ കമ്പനികള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഷെല്‍കമ്പനികളിലൊന്നായ ഹംസഫര്‍ ഡീലര്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരു വായ്പ എന്ന നിലയില്‍ മറ്റൊരു 30 കോടി രൂപയും ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. മഹേഷ് പട്ടേല്‍ നന്ദകിഷോര്‍ ചതുര്‍വേദിയുമായി ബന്ധപ്പെട്ട് വഴിതിരിച്ചുവിട് പണം ഒടുവില്‍ ശ്രീധറിന്റെ ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയേല്ക്ക് എത്തിയെന്ന് ഇഡി പറയുന്നു.
നേരത്തെ പുഷ്പക് ബുള്ളിയന്റെ പ്രൊമോട്ടറുടെ 21.46 കോടിയും ഇഡി കണ്ടുകെട്ടിയിരുന്നു. രണ്ടു ജ്വല്ലറി സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 84.5 കോടി നിരോധിത പണം നിക്ഷേപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: