തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രെഫ. മാധവ് ഗാഡ്ഗില്‍. പണക്കാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന പദ്ധതിയുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട ജനങ്ങളാണ്. പദ്ധതി പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. ജനങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദത്തിനും പ്രതിരോധത്തിനും ഫലമുണ്ടാകാതിരിക്കില്ലന്നും അദേഹം പറഞ്ഞു.
അതേസമയം, കെ റെയില്‍ പദ്ധതി തണ്ണീര്‍ത്തടങ്ങളെ ബാധിക്കുന്നതിനാല്‍ 28 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്മാന് ഡോ. വി.എസ്. വിജയന് പറഞ്ഞു. ഒരു ഹെക്ടര്‍ തണ്ണീര്ത്തടമില്ലാതാകുന്നതോടെ 98 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍, മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: