ന്യൂദല്‍ഹി: എച്ച് എല്‍എല്‍(ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ്) ലൈഫ് കെയര്‍ കേരളത്തിന് നല്‍കണമെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കേന്ദ്രം തള്ളി. കമ്പനി കേരളത്തിന് കൈമാറില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയില്‍ അറിയിച്ചു.
എച്ച് എല്‍എല്‍ സ്വകാര്യവല്‍ക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം തള്ളിയ കേന്ദ്രം എച്ച്എല്‍എല്‍ സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. എന്തായാലും തിരുവനന്തപുരം എച്ച്എല്‍എല്ലിന്റെ ഉടമസ്ഥാവകാശം ലേലം നടത്താതെ കേരളത്തിന് നേരിട്ട് കൈമാറാന്‍ ആലോചനയില്ലെന്നും നിര്‍മ്മല സീതാരാമന് രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചു.
അതേ സമയം സംസ്ഥാനങ്ങള്‍ ഭൂമി ഏറ്റെടുത്ത് പൊതുമേഖല സ്ഥാപനത്തിന് നല്കിയ കേസുകളില്‍, അത്തരം പൊതുമേഖലസ്ഥാപനങ്ങള്‍ സ്വകാര്യവല്ക്കരിക്കുമ്പോള് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
2018ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ എച്ച്എല്‍എല്‍ ലൈഫ് കെയറിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതി അംഗീകരിച്ചിരുന്നു. അന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം, കുടുംബക്ഷേമമന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവ ഈ നീക്കത്തെ എതിര്‍ത്തു. 2021ല്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ എല്എല്എലിനെ സ്കാര്യവല്ക്കാരിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഈ കമ്പനിയുടെ ഭൂരിഭാഗം ബിസിനസുകളും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നാണ് വരുന്നതെന്നും കേന്ദ്രധമന്ത്രാലയത്തിന്റെ നിക്ഷേപ പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: