തിരുവനന്തപുരം: കെ റെയിലിനെതിരെ കേരളത്തിലെ ജനങ്ങള്‍ നടത്തുന്നത് അടികിട്ടേണ്ട സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിനെതിരായ സമരത്തിലേക്കാര് വേണമെങ്കിലും നുഴഞ്ഞ് കയറിക്കോട്ടെ, ആര് കയറിയാലും അവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. സമരക്കാര്‍ കളക്ടറേറ്റിനുള്ളില്‍ കല്ലിടുകയും സെക്രട്ടേറിയറ്റിലേക്ക് കയറുകയും ചെയ്തു. എങ്കിലും പൊലീസ് സംയമനം പാലിച്ചു.
ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് സംയമനം പാലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് അടികിട്ടേണ്ട സമരമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സര്‍വേകല്ല് എടുത്തുകൊണ്ടുപോയി എന്നതുകൊണ്ട് കല്ലിന് ക്ഷാമമുണ്ടാകില്ല. ഇവരെടുത്തുകൊണ്ടുപോയാല്‍ കേരളത്തില്‍ കല്ലിന്റെ ക്ഷാമമുണ്ടാകില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ മറ്റ് സംസ്ഥാനത്ത് നിന്നും അതുകൊണ്ടുവന്നിടുകയും ചെയ്യും. ഇതിലൊന്നും കീഴടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ നടക്കുന്നത് രാഷ്‌ട്രീയ സമരമാണെന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തിയാണ് ആളുകളെ സമരരംഗത്തിറക്കുന്നത്. നിലവിലിപ്പോള്‍ സാമൂഹ്യ ആഘാത പഠനം നടത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. സിപിഐ എം ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കില്ലന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: