ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 181.24 കോടി പിന്നിട്ട്. ഇന്നു രാവിലെ ഏഴുമണിവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ വാക്‌സിനേഷനകളുടെ എണ്ണം 1,81,24,97,303 കടന്നു. 2,14,03,116 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 18 ലക്ഷത്തിനടുത്ത് (17,99,684) കൗമാരക്കാര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കിയതായും കേന്ദ്രം അറിയിച്ചു. ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,03,046
രണ്ടാം ഡോസ് 99,90,717
കരുതല്‍ ഡോസ് 43,59,722
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,12,172
രണ്ടാം ഡോസ് 1,74,89,088
കരുതല്‍ ഡോസ് 66,66,494
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 17,99,684
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 5,62,15,365
രണ്ടാം ഡോസ് 3,55,29,066
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,37,95,114
രണ്ടാം ഡോസ് 45,95,63,393
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,26,14,621
രണ്ടാം ഡോസ് 18,38,06,629
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,66,44,476
രണ്ടാം ഡോസ് 11,44,84,897
കരുതല്‍ ഡോസ് 1,07,22,819
കരുതല്‍ ഡോസ് 2,17,49,035
ആകെ 1,81,24,97,303
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 25,106 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,652 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,67,774 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,549 പേര്‍ക്കാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,84,499 പരിശോധനകള്‍ നടത്തി. ആകെ 78.30 കോടിയിലേറെ (78,30,45,157) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.40 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.40 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: