ലഖ്നൗ: കാശി വിശ്വനാഥക്ഷേത്രത്തിനായി പണിത പുതിയ ഇടനാഴി പദ്ധതിയില്‍ പണിയെടുക്കുന്ന സാധാരണ ജോലിക്കാര്‍ക്ക് 100 ജോഡി ചണച്ചെരുപ്പുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി മോദി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിക്കരയിലേക്ക് ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴിയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
ഇവിടെ സേവ, സുരക്ഷാ ജോലികള്‍, ശുചീകരണ ജോലികള്‍, മറ്റ് ക്ഷേത്ര ജോലികള്‍ എന്നിവ ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്കാണ് ചണച്ചെരുപ്പുകള്‍ സമ്മാനിച്ചത്. ഇവരോടുള്ള പ്രധാനമന്ത്രി മോദിയുടെ മറ്റൊരു കരുതലാണ് ഇവര്‍ക്കായി തെരഞ്ഞെടുത്ത് അയച്ച 100 ജോഡി ചണച്ചെരുപ്പുകള്‍.
339 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇടനാഴിയില്‍ തീര്‍ത്ഥാടകര്‍ക്കും ഭക്തര്‍ക്കും താമസത്തിനും സ്നാനത്തിനും മറ്റുമുള്ള ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ റബ്ബര്‍ ചെരുപ്പുകളോ തുകല്ച്ചെരുപ്പുകളോ ഇവിടെ ധരിക്കാന്‍ പാടില്ല. എന്നാല്‍ ചണച്ചെരുപ്പുകള്‍ ധരിയ്ക്കാം. കടുത്ത മഞ്ഞുകാലത്ത് നഗ്നപാദരായി ജോലി ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായി ജോലിക്കാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. ഇനി അവര്‍ക്ക് തണുത്തുവിറയ്ക്കാതെ ജോലി ചെയ്യാന്‍ ഈ ചണച്ചെരുപ്പുകള്‍ സഹായിക്കും.
കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനവേളയില്‍ അതിന് ജോലി ചെയ്ത സാധാരണ തൊഴിലാളികളെയാണ് മോദി ആദ്യം പൂക്കള്‍ നല്കി ആദരിച്ചത്. ഈ പദ്ധതിയെ അതി സൂക്ഷ്മമായി പ്രധാനമന്ത്രി നിരീക്ഷിച്ചുവരികയാണ്. ഇവിടുത്തെ ജോലിക്കാരുടെ ക്ഷേമാന്വേഷണങ്ങളും അദ്ദേഹം തുടര്‍ച്ചയായി നടത്തിവരുന്നുണ്ട്. ഈ കരുതലിന്റെ ഭാഗം തന്നെയാണ് അദ്ദേഹം അയച്ചുകൊടുത്ത 100 ജോടി ചണച്ചെരുപ്പുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: