ഫറ്റോര്‍ദ: രണ്ടു തവണ ഐഎസ്എല്‍ കിരീടം കൈവിട്ടതിന്റെ കലിപ്പടക്കാനും കപ്പടിക്കാനും ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കന്നി കിരീടപ്പോരാട്ടത്തിനായി ഇറങ്ങുന്നു. ഹൈദരാബാദ് എഫ്സിയാണ് മഞ്ഞപ്പടയുടെ ഇന്നത്തെ ഹെവിവോള്ട്ട് ഫൈനലില്‍ എതിരാളികള്‍. അതിനൊപ്പം ഫറ്റോര്‍ദ സ്റ്റേഡിയം മഞ്ഞക്കടലിരിമ്പമാവാനും തയ്യാറെടുത്തുകഴിഞ്ഞു. പതിനായിരക്കണക്കിന് മലയാളി ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇന്നലെ ഗോവയിലെത്തിയിട്ടുള്ളത്. ഇന്നും ഗോവയിലേക്ക് ആരാധകരുടെ ഒഴുക്കുണ്ടാവും. പലര്‍ക്കും ടിക്കറ്റ് കിട്ടിയിട്ടിലെങ്കിലും കരിഞ്ചന്തയിലെങ്കിലും ടിക്കറ്റ് സ്വന്തമാക്കി സ്റ്റേഡിയത്തിലെത്താനാവുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ന് രാത്രി 7.30ന് കിക്കോഫ്. ഏറ്റവും വലിയ ആരാധക പടയുള്ള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിലെ മൂന്നാം ഫൈനല്‍. ഹൈദരാബാദിന്റേത് കന്നി ഫൈനലും. മഞ്ഞജഴ്സിയില്‍ ഹൈദരാബാദും കറുപ്പ് ജഴ്സിയില്‍ ബ്ലാസ്റ്റേഴ്സും കിരീട പോരില്‍ പന്ത് തട്ടും. കിരീട പോരാട്ടത്തിന്റെ കിക്കോഫ് വിസിലിലേക്ക് ഇനി മണിക്കൂറുകളുടെ അകലം മാത്രം. ആരു ജയിച്ചാലും ഐഎസ്എല്ലില്‍ ചരിത്രം രചിക്കും. സൂപ്പര്‍ ഫുട്ബോളിന് പുതിയൊരു കിരീട അവകാശി പിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: