തിരുവനന്തപുരം: ബലാത്സംഗ കേസ് നേരിടുന്ന ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് കൊച്ചിയില്‍ സ്ഥിരതാമസമാക്കാന്‍ ആലോചിക്കുന്നെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. എന്നാല്‍, കാരണമായി രഞ്ജിത് പറയുന്നത് ഹിന്ദുത്വവാദികളെ ഭയന്നാണ് ജന്മനാടായ യുപിയില്‍ അനുരാഗിനെ പോകാന്‍ സാധിക്കാത്തതെന്നാണ്. 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യാതിഥിയായിരുന്നു അനുരാഗ് കശ്യപ്.
മുഖ്യാതിഥിയായ അനുരാഗ് കശ്യപ് ഒരു ഇരയാണെന്നും ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായതായും രഞ്ജിത്ത് പറഞ്ഞു. യു.പിയില്‍ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുമെന്നും രഞ്ജിത്ത് പറഞ്ഞു. ഇന്ത്യയില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പറ്റുന്ന രണ്ട് സംസ്ഥാനങ്ങളെയുള്ളൂവെന്നും അവ കേരളവും തമിഴ്നാടുമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞതായും രഞ്ജിത്ത് പറഞ്ഞു.
ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്ന് അനുരാഗ് കശ്യപ് ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മീടുവിലൂടെ ഡോക്ടര്‍ അടക്കം ഒന്നിലധികം സ്ത്രീകളാണ് അനുരാഗിനെതിരേ ബലാത്സംഗ കേസുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: