ആലപ്പുഴ: പ്രളയ ദുരിതാശ്വാസം ലഭിച്ച വീടുകളേയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഒരു കുടുംബത്തിന് രണ്ട് സര്‍ക്കാര്‍ ധനസഹായം അടുത്തടുത്ത് അനുവദിക്കാനാവില്ല എന്ന സാങ്കേതികത മൂലം നാമമാത്രമായ പ്രളയ ദുരിതാശ്വാസം ലഭിച്ച വീടുകള്‍ പോലും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്ത സാഹചര്യമുണ്ടായിരുന്നു.
പുനപരിശോധന ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ സര്‍ക്കാരിലേയ്ക്ക് കത്തെഴുതിയിരുന്നു. മാര്‍ച്ച് 17 ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഈ ആവശ്യം അംഗീകരിച്ചു. നഗരസഭ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ഭവനങ്ങളെക്കൂടി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ് എന്ന് തീരുമാനിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങും.
നഗരത്തിലെ നൂറു കണക്കിന് കുടുംബങ്ങള്‍ക്കാണ് ഈ തീരുമാനം വഴി പ്രയോജനമുണ്ടാവുക എന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: