പ്രാര്‍ത്ഥന തീര്‍ച്ചയായും ഹൃദയത്തെ പരിശുദ്ധമാക്കുന്നു. എന്നാല്‍ ഹൃദയം പരിശുദ്ധമായവര്ക്കുമാത്രമേ ഫലപ്രദമായ പ്രാര്‍ത്ഥന നടത്താന്‍ കഴിയൂ എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഹൃദയശുദ്ധിയുള്ളവര്‍ സത്യസ്വരൂപന്റെ സര്‍വ്വവ്യാപകത്വം മനസ്സിലാക്കുന്നു. അതിനാല്‍ ആത്മാര്‍ത്ഥമായും പരിപൂര്‍ണ്ണ വിശ്വാസത്തോടെയും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നു.
ഒരു സത്യാന്വേഷകന്റെ ഉചിതമായ പ്രാര്‍ത്ഥന ചിത്തശുദ്ധിക്കും ഈശ്വരപ്രേമമെന്ന വരപ്രസാദത്തിനും വേണ്ടണ്ടിയുള്ളതാണെന്നു കണക്കാക്കപ്പെടുന്നു. എന്നാല്‍ ആത്മബോധത്തിലേക്കുണര്ന്ന മഹാത്മാവാകട്ടെ, പ്രാര്‍ത്ഥനയുടെ ഏറ്റവും പരിശുദ്ധഭാവം കാണിച്ചുതരുന്നു. അതാകട്ടെ തന്റെ അനന്തമായ ആത്മാവിനായുള്ള ഭാവപൂര്‍ണ്ണമായ ആരാധനയിലൂടെയാണ്. ആ ആരാധനയാകട്ടെ മൗനമുദ്രിതമായ സമാധിയിലൂടെയോ അല്ലെങ്കില്‍ പരമാനന്ദപ്രദമായ സ്തുതികളാലോ പുണ്യപ്രവൃത്തികളാലോ ആകാം.
സകലചരാചരങ്ങള്‍ക്കും ശാന്തിയും സന്തോഷവും ലഭിക്കുന്നതിനു വേണ്ടണ്ടി ദിവസേന പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥന തുടങ്ങുന്നതിനുമുമ്പ് നിങ്ങളുടെ സദ്വിചാരങ്ങളാലും ഉല്‍ക്കൃഷ്ടമായ അഭിലാഷങ്ങളാലും സര്‍വ്വരേയും ആശീര്‍വ്വദിക്കുക. അങ്ങനെ ചെയ്യുന്ന പ്രാര്‍ത്ഥന നിങ്ങളുടെ മനസ്സിനെ ഉദാത്തമാക്കും. മനസ്സില്‍ വിശാലവീക്ഷണം സ്ഥാപിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: